Connect with us

National

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; മധ്യപ്രദേശില്‍ അധ്യാപകനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു

സ്വകാര്യ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകന്‍ വിവേകിനെ പോലീസ് അറസ്റ്റ് ചെയ്തു.

Published

|

Last Updated

ഇന്‍ഡോര്‍| മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അധ്യാപകനെ ആള്‍ക്കൂട്ടം നഗ്നനാക്കി മര്‍ദിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകന്‍ വിവേകിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ തുക്കോഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

നീറ്റിന് തയ്യാറെടുക്കുന്ന പെണ്‍കുട്ടിയെയാണ് അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി ബഹളം വെച്ചതോടെ ആളുകള്‍ ഓടിക്കൂടി. തുടര്‍ന്ന് അധ്യാപകനെ നഗ്‌നനാക്കി മര്‍ദ്ദിക്കുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. മറ്റൊരു അധ്യാപകനായ ശൈലേന്ദ്ര തന്നെ ഭീഷണിപ്പെടുത്തിയതായും കുട്ടി ആരോപിച്ചു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, കുറ്റാരോപിതരായ അധ്യാപകര്‍ക്കെതിരെ ഐപിസി 354, പോക്സോ ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest