Connect with us

Kerala

പ്രതികൂല കാലാവസ്ഥ; അഗത്തി-കൊച്ചി വിമാന സര്‍വീസ് റദ്ദാക്കി

മഴ കാരണം അഗത്തിയില്‍ നിന്നുള്ള ഫ്‌ലൈ 91 വിമാനം തിരുവനന്തപുരത്ത് ഇറക്കി

Published

|

Last Updated

കൊച്ചി | പ്രതികൂല കാലാവസ്ഥയെയും കനത്ത മഴയെയും തുടര്‍ന്ന് അഗത്തി-കൊച്ചി വിമാന സര്‍വീസ് റദ്ദാക്കി. ഉച്ചയ്ക്ക് മൂന്നരയ്ക്ക് കൊച്ചിയില്‍ നിന്നും അഗത്തിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന കൊച്ചി-അഗത്തി ഫ്‌ലൈ 91 വിമാന സര്‍വീസാണ് റദ്ദാക്കിയത്.

മഴ കാരണം അഗത്തിയില്‍ നിന്നുള്ള ഫ്‌ലൈ 91 വിമാനം തിരുവനന്തപുരത്ത് ഇറക്കിയതാണ് സര്‍വീസ് മുടങ്ങാന്‍ കാരണമായത്. തിരുവനന്തപുരത്തുനിന്ന് വിമാനം ഇനിയും കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടില്ല.

യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് യാത്രക്കാരെ വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുകയാണ്. വൈകിട്ട് 5.45 ഓടെയാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്.

Content Highlights: Adverse weather and heavy rain led to the cancellation of the Fly91 flight service between Kochi and Agatti, including the scheduled 3:30 pm departure. An incoming flight from Agatti was diverted to Thiruvananthapuram due to rain, disrupting the schedule. Stranded passengers staged protests at the airport before being accommodated at nearby hotels.

---- facebook comment plugin here -----

Latest