Connect with us

First Gear

എം ജി കോമറ്റ് ഇലക്ട്രിക് കാറുകളുടെ വില പരിഷ്‌കരിച്ചു

ഈ വര്‍ഷം നേരത്തെ 17,000 രൂപ വരെ വര്‍ധിപ്പിച്ചതിന് പിന്നാലെ, ഇപ്പോള്‍ പരമാവധി 10,000 രൂപയുടെ രണ്ടാം ഘട്ട വില വര്‍ധനവാണ് നടപ്പിലാക്കിയിരിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | പ്രമുഖ വാഹന നിര്‍മ്മാതാക്കളായ എം ജി മോട്ടോഴ്‌സിന്റെ കോംപാക്റ്റ് ഇലക്ട്രിക് ഹാച്ച്ബാക്കായ എംജി കോമറ്റിന്റെ വിലയില്‍ മാറ്റം വരുത്തി. ഈ വര്‍ഷം നേരത്തെ 17,000 രൂപ വരെ വര്‍ധിപ്പിച്ചതിന് പിന്നാലെ, ഇപ്പോള്‍ പരമാവധി 10,000 രൂപയുടെ രണ്ടാം ഘട്ട വില വര്‍ധനവാണ് നടപ്പിലാക്കിയിരിക്കുന്നത്. അതേസമയം, സാധാരണ മോഡലുകള്‍ക്ക് വില വര്‍ധിച്ചപ്പോള്‍, ബാസ് ഓപ്ഷനിലുള്ള ഉയര്‍ന്ന വകഭേദങ്ങള്‍ക്ക് വില കുറച്ചിട്ടുണ്ട്.

എക്‌സിക്യൂട്ടീവ്, എക്‌സൈറ്റ്, എക്‌സൈറ്റ് എഫ് സി, എക്‌സ്‌ക്ലൂസീവ് ഡ്യുവല്‍ ടോണ്‍, എക്‌സ്‌ക്ലൂസീവ് എഫ് സി ഡ്യുവല്‍ ടോണ്‍ എന്നീ വകഭേദങ്ങള്‍ക്ക് 10,000 രൂപയുടെ വര്‍ധനവുണ്ടായി. ഇവിടെ എഫ് സി എന്നത് ഫാസ്റ്റ് ചാര്‍ജിംഗിനെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍, ബാസ് വ്യവസ്ഥയില്‍ വാങ്ങുന്ന എക്‌സ്‌ക്ലൂസീവ് ഡ്യുവല്‍ ടോണ്‍, എക്‌സ്‌ക്ലൂസീവ് എഫ് സി ഡ്യുവല്‍ ടോണ്‍ എന്നീ വേരിയന്റുകള്‍ക്ക് 10,000 രൂപ കുറച്ചിട്ടുണ്ട്.

വില പരിഷ്‌കരണത്തോടെ ബാറ്ററിയും കാറും ഒരുമിച്ചുള്ള പുതിയ എക്‌സ് ഷോറൂം വില 7.90 ലക്ഷം മുതല്‍ 10.17 ലക്ഷം രൂപ വരെയായി. ബാസ് പദ്ധതി പ്രകാരമുള്ള വില 4.99 ലക്ഷം മുതല്‍ 7.26 ലക്ഷം രൂപ വരെയും ഒപ്പം കിലോമീറ്ററിന് 3.3 രൂപയുമാണ്.

നാല് സീറ്റുകളുള്ള ഈ കോംപാക്റ്റ് ഇലക്ട്രിക് ഹാച്ച്ബാക്കില്‍ 17.3 കിലോവാട്ട്ഹവര്‍ ബാറ്ററി പാക്കാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് 41 ബി എച് പി കരുത്തും 110 എന്‍ എം ടോര്‍ക്കും നല്‍കുന്ന ഫ്രണ്ട് വീല്‍ ഡ്രൈവ് മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ വാഹനത്തില്‍ 3.3 കെ ടബ്ലിയു, 7കെ ടബ്ലിയു എ സി ചാര്‍ജിംഗ് സൗകര്യം ലഭ്യമാണെങ്കിലും ഡി സി ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ ലഭ്യമല്ല.

കൂടാതെ 10.25 ഇഞ്ച് ഡ്യുവല്‍ സ്‌ക്രീന്‍ ക്ലസ്റ്റര്‍, ഇലക്ട്രിക് ഒ ആര്‍ വി എം, ടില്‍റ്റ് ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ്, മാനുവല്‍ എ സി, പവര്‍ വിന്‍ഡോകള്‍, നാല് സ്പീക്കര്‍ ഓഡിയോ സിസ്റ്റം, റിവേഴ്‌സ് ക്യാമറ, മാനുവല്‍ ഐ ആര്‍ വി എം തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

Content Highlights: MG Motor has revised prices for the Comet EV in India, raising standard variants by up to Rs 10,000 while lowering top BaaS trims by Rs 10,000. Inclusive prices now span Rs 7.90 lakh to Rs 10.17 lakh, with BaaS starting at Rs 4.99 lakh plus Rs 3.3 per km. The four-seater city EV retains its 17.3 kWh battery pack and dual 10.25-inch displays.
---- facebook comment plugin here -----

Latest