Connect with us

Kerala

യുവാക്കളെ മുന്‍ വൈരാഗ്യം മൂലം കൊലപ്പെടുത്താന്‍ ശ്രമം ; ഒന്നാംപ്രതി പിടിയില്‍

കുറ്റിക്കല്‍ മുക്കില്‍ വച്ചാണ് പ്രതികള്‍ അബ്ദുല്‍ ജസീലിനെയും സുഹൃത്തിനെയും ആക്രമിച്ചത്.

Published

|

Last Updated

ഓച്ചിറ | മുന്‍ വൈരാഗ്യം മൂലം യുവാക്കളെ കൊലപെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. ഓച്ചിറ ഞക്കനാല്‍ സ്വദേശി സൂരജാണ് (18) സംഭവത്തില്‍ പിടിയിലായത്. വള്ളികുന്നം സ്വദേശികളായ അബ്ദുല്‍ ജസീലിനെയും ഇയാളുടെ സുഹൃത്തിനെയും മുന്‍വിരോധം മൂലം റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു സൂരജും സംഘവും. കുറ്റിക്കല്‍ മുക്കില്‍ വച്ചാണ് പ്രതികള്‍ അബ്ദുല്‍ ജസീലിനെയും സുഹൃത്തിനെയും ആക്രമിച്ചത്. ബൈക്കില്‍ നിന്ന് നിലത്തുവീണ ജസീലിനെ സൂരജ് പാറക്കല്ലുകള്‍ ഉപയോഗിച്ച് തലയില്‍ ശക്തമായി അടിച്ച് പരിക്കേല്‍പ്പിച്ചു.തുടര്‍ന്ന് സൂരജിന്റെ കൂടെ ഉണ്ടായിരുന്നവര്‍ ജസീലിനെ മര്‍ദ്ദിച്ച് അവശനാക്കുക അവശനാക്കുകയും ചെയ്തു

പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഒന്നാംപ്രതിയായ സൂരജിനെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സൂരജിന്റെ കൂടെ ഉണ്ടായിരുന്ന മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

---- facebook comment plugin here -----

Latest