Connect with us

National

ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന് നേരെ ആക്രമണം; പ്രതി കസ്റ്റഡിയിൽ

എന്ത് ദ്രാവകമാണ് ഒഴിച്ചത് എന്നതില്‍ വ്യക്തതയില്ല. ദ്രാവകത്തിന്റെ തുള്ളികള്‍ കെജ്‌രിവാളിന്റെ ശരീരത്തില്‍ വീണെങ്കിലും അപകടമൊന്നും ഉണ്ടായില്ല.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു നേരെ ആക്രമണം. ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷില്‍ വെച്ചാണ് ആക്രമണമുണ്ടായത്. പദയാത്ര നടത്തുന്നതിനിടെ പെട്ടെന്ന് കെജ്‌രിവാളിനു നേരെ ഒരാള്‍ ദ്രാവകം എറിയുകയായിരുന്നു. ഉടന്‍ തന്നെ മറ്റു പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും അക്രമിയെ തടയുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

എന്ത് ദ്രാവകമാണ് ഒഴിച്ചത് എന്നതില്‍ വ്യക്തതയില്ല. ദ്രാവകത്തിന്റെ തുള്ളികള്‍ കെജ്‌രിവാളിന്റെ ശരീരത്തില്‍ വീണെങ്കിലും അപകടമൊന്നും ഉണ്ടായില്ല.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍  പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും ദില്ലി പോലീസ് അറിയിച്ചു.

---- facebook comment plugin here -----

Latest