Connect with us

From the print

വിദ്യാർഥികളിൽ കായിക തത്പരത വർധിപ്പിക്കണം: കെ ടി ഇർഫാൻ

മാവൂർ മഹ്്ളറ പബ്ലിക് സ്‌കൂളിൽ ഐ എ എം ഇ സംസ്ഥാനതല ചെസ്സ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

Published

|

Last Updated

കോഴിക്കോട് | കേന്ദ്ര സർക്കാറിന്റെ ദേശീയ വിദ്യാഭ്യാസ നയം പ്രകാരം കായിക ക്ഷമത വർധിപ്പിക്കാനാവശ്യമായ പരിഷ്‌കരണങ്ങൾ സ്‌കൂൾ റഗുലർ പിരീഡുകളിൽ നടപ്പാക്കണമെന്ന് ഒളിമ്പ്യൻ കെ ടി ഇർഫാൻ. മാവൂർ മഹ്്ളറ പബ്ലിക് സ്‌കൂളിൽ ഐ എ എം ഇ സംസ്ഥാനതല ചെസ്സ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വിവിധ ജില്ലകളിലെ സ്‌കൂളുകളിൽ നിന്നുള്ള പ്രതിഭകൾ ആൺ- പെൺ അണ്ടർ 12,14, 17, 19 വിഭാഗങ്ങളിലായി മാറ്റുരച്ചു. ഐ എ എം ഇ വൈസ് പ്രസിഡന്റ്നൊച്ചായിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഫിഡെ ആർബിറ്റർ അഭിജിത് ചെന്താര, നാദിർ തിരൂർ മത്സരങ്ങൾ നിയന്ത്രിച്ചു. അഫ്‌സൽ കൊളാരി, അബ്ദുൽ അസീസ് കെ പി, സ്‌കൂൾ പ്രിൻസിപ്പൽ ജംഷീർ, നാദിർ, ടി പി മുഹമ്മദലി മുസ്്ലിയാർ, സിയാദ് സഖാഫി, മുഹമ്മദ് അലി സംബന്ധിച്ചു.

Latest