Connect with us

Eranakulam

കുടിശ്ശിക ഉടന്‍ അടയ്ക്കാമെന്ന ഉറപ്പ്; എറണാകുളം ജില്ലാ കലക്ടറേറ്റിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു

മാര്‍ച്ച് 31 വരെ സമയം നല്‍കണമെന്ന് കലക്ടര്‍.

Published

|

Last Updated

കൊച്ചി | ബില്ല് അടയ്ക്കാത്തതിനെ തുടര്‍ന്ന് വിച്ഛേദിച്ചിരുന്ന എറണാകുളം ജില്ലാ കലക്ടറേറ്റിലെ വൈദ്യുതി ബന്ധം പൂര്‍ണമായി പുനസ്ഥാപിച്ചു. കുടിശ്ശിക ഉടന്‍ അടയ്ക്കാമെന്ന് ജില്ലാ കലക്ടര്‍ കെ എസ് ഇ ബി ചെയര്‍മാന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണിത്. മാര്‍ച്ച് 31 വരെ സമയം നല്‍കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ വൈദ്യുതി വിച്ഛേദിച്ചതിനെ തുടര്‍ന്ന് കലക്ടറേറ്റിലെ 30ഓളം ഓഫീസുകളുടെ പ്രവര്‍ത്തനമാണ് അവതാളത്തിലായത്.

മൂന്ന് ഓഫീസുകളിലെ വൈദ്യുതി ബന്ധം ഇന്നലെത്തന്നെ പുനസ്ഥാപിച്ചിരുന്നു.