Connect with us

National

മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ ഇന്ന് പ്രഖ്യാപിക്കും

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉച്ചയ്ക്ക് 2.30ന് വാര്‍ത്താ സമ്മേളനം നടത്തും.

Published

|

Last Updated

ന്യൂഡല്‍ഹി |  മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയതികള്‍ ഇന്നറിയാം. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കുക. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉച്ചയ്ക്ക് 2.30ന് വാര്‍ത്താ സമ്മേളനം നടത്തും.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനൂപ് ചന്ദ്ര പാണ്ഡെയും വാര്‍ത്താസമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിക്കും.

നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര നിയമസഭകളുടെ അഞ്ച് വര്‍ഷത്തെ കാലാവധി യഥാക്രമം മാര്‍ച്ച് 12, 15, 22 തീയതികളില്‍ അവസാനിക്കും. ഇതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.

Latest