Connect with us

cpim local secretery murder

സി പി ഐ എം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം; ശരീരത്തില്‍ 11 കുത്തേറ്റു, കൊലപ്പെടുത്തിയത് പിന്തുടര്‍ന്നെത്തി

ബൈക്കില്‍ പിന്തുടര്‍ന്ന് കുത്തി വീഴ്ത്തുകയായിരുന്നു

Published

|

Last Updated

തിരുവല്ല | ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന സി പി ഐ എം ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപിന്റെ ശരീരത്തില്‍ 11 കുത്തിയ മുറിവുകള്‍. പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ്കുമാറാണ് കൊല്ലപ്പെട്ടത്. രാത്രി എട്ടരയോടെ ചാത്തങ്കരിയില്‍ വച്ചാണ് സംഭവം. ആര്‍ എസ് എസ് പ്രവര്‍ത്തകരായ കണ്ണന്‍ എന്നു വിളിക്കുന്ന കണിയംപറമ്പില്‍ ജിഷ്ണു, ശ്രീജിത്ത് എന്നിവരാണ് കുത്തിയതെന്ന് വിവരം ലഭിച്ചതായി പോലീസ് പറയുന്നു.

11 കുത്തുകളാണ് ശരീരത്തിലുളളത്. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് സന്ദീപ് മരിച്ചു. മദ്യപിച്ചെത്തിയ പ്രതികള്‍ സിഗരറ്റ് വാങ്ങിയ കടക്കാരനുമായി വാക്കേറ്റമുണ്ടായിരുന്നു. ഈ സമയം അതു വഴി വന്ന സന്ദീപ് തര്‍ക്കം പറഞ്ഞു തീര്‍ക്കാന്‍ ശ്രമിച്ചു. അതിന് ശേഷം പോകുന്ന വഴി ബൈക്കില്‍ പിന്തുടര്‍ന്ന് കുത്തി വീഴ്ത്തുകയായിരുന്നുവെന്നാണ് പറയുന്നത്.

കൊലപാതകം ആസൂത്രതിമാണെന്ന് സി പി ഐ എം ആരോപിച്ചു.