Connect with us

National

ഏഷ്യന്‍ ഗെയിംസ്; ബാഡ്മിന്‍ണില്‍ സുവര്‍ണ നേട്ടവുമായി ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യം

ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്

Published

|

Last Updated

ഹാങ്ചൗ |  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്‍ണില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം രാജ്യത്തിനായി സ്വര്‍ണം സ്വന്തമാക്കി.ഫൈനലില്‍ ദക്ഷിണ കൊറിയന്‍ സഖ്യം ചോയ് സോല്‍ഗ്യു- കിം വോന്‍ഹോ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം കീഴടക്കിയത്.ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്.

ഫൈനല്‍ പോരാട്ടം വെറും രണ്ട് സെറ്റ് മാത്രമാണ് നീണ്ടത്. സ്‌കോര്‍: 21- 8, 21- 16.ഗെയിംസില്‍ ഇന്ത്യയുടെ 26ാം സ്വര്‍ണമാണിത്. ആകെ മെഡല്‍ നേട്ടം 101ല്‍ എത്തി. 35 വെള്ളി, 40 വെങ്കലം നേട്ടങ്ങളും ഇന്ത്യയുടെ പട്ടികയിലുണ്ട്.

Latest