Connect with us

AAP

അരവിന്ദ് കെജ്രിവാള്‍ ഇന്ന് ഇ ഡിക്കുമുമ്പാകെ ഹാജരാവും; അറസ്റ്റ് ഉണ്ടായേക്കാമെന്നു സൂചന

ഡല്‍ഹിയില്‍ പ്രതിഷേധവുമായി എ എ പി

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് ചോദ്യംചെയ്യലിനായി ഇ ഡിക്കുമുമ്പാകെ ഹാജരാവും. ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് എത്താനാണ് നിര്‍ദ്ദേശം. ചോദ്യം ചെയ്യലിനായി ഇ ഡി ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ടെന്നാണു വിവരം. അറസ്റ്റ് ഉണ്ടായേക്കുമെന്ന് പാര്‍ട്ടി ഭയപ്പെടുന്നുണ്ട്.

ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടി രൂപ ആം ആദ്മി പാര്‍ട്ടിക്കു കിട്ടിയതിന് തെളിവുണ്ടെന്ന് ഇ ഡി പറയുന്നു. വിജയ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലും ചോദ്യങ്ങള്‍ ഉണ്ടാകും. എന്നാല്‍ വിഷയത്തില്‍ മൗനം തുടരുകയാണ് അരവിന്ദ് കെജ്രിവാള്‍.

അരവിന്ദ് കെജ്രിവാളിനെ ജയിലിലാക്കി പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കമാണു കേന്ദ്രം നടത്തുന്നതെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തുവന്നു. അറസ്റ്റ് ഉണ്ടായാലും പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് കെജ്രിവാള്‍ മാറുകയില്ലെന്ന നിലപാടിലാണു പാര്‍ട്ടി.

കെജ്രിവാളിനെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്തും ഡല്‍ഹി യിലെ വിവിധ ഇടങ്ങളിലും എ എ പി ഇന്നു പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അടക്കം ഈ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും. ജാഥയായി ഇ ഡി ഓഫീസിലേക്ക് നീങ്ങാനും ആലോചനയുണ്ട്.

 

Latest