Connect with us

National

ഇ.ഡിയുടെ ആറാമത്തെ സമന്‍സും അവഗണിച്ച് അരവിന്ദ് കെജ്രിവാള്‍

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് തന്നെ തടയുകയാണ് ലക്ഷ്യമെന്ന്‌ കെജ്രിവാള്‍ വാദിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | മദ്യ നയ കേസില്‍ ഇ ഡി അയച്ച ആറാമത്തെ സമന്‍സും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കൈപ്പറ്റിയില്ല. വിഷയം ഇപ്പോള്‍ കോടതിയിലാണെന്നും അന്വേഷണ ഏജന്‍സിയോട് ആവര്‍ത്തിച്ച് സമന്‍സ് അയക്കരുതെന്നും എഎപി വൃത്തങ്ങള്‍ പറഞ്ഞു.
വീണ്ടും വീണ്ടും സമന്‍സ് അയക്കുന്നതിന് പകരം ഇഡി കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കണമെന്നും എഎപി  അറിയിച്ചു.

ഫെബ്രുവരി 14 ന് ആണ് അന്വേഷണ ഏജന്‍സി കെജ്രിവാളിന് സമന്‍സ് അയച്ചത്. ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകണമെന്നായിരുന്നു ഇ ഡി അറിയിച്ചത്.
ഇഡിയുടെ സമന്‍സുകളെല്ലാം നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവും
ആണെന്ന് കെജ്രിവാള്‍ ആരോപിച്ചു. ആവര്‍ത്തിച്ചുള്ള ഇഡിയുടെ സമന്‍സുകളില്‍ തന്നെ അറസ്റ്റുചെയ്യാനുള്ള നിയമവിരുദ്ധമായ ശ്രമങ്ങള്‍ ആയിരുന്നുവെന്നും 2024 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് തന്നെ തടയുകയാണ് ലക്ഷ്യമെന്നും കെജ്രിവാള്‍ വാദിച്ചു.

 

Latest