Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ജനാധിപത്യ വിരുദ്ധമായ നടപടി; രമേശ് ചെന്നിത്തല

പ്രതിഷേധിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ എടുക്കുന്ന നടപടി കേട്ടുകേള്‍വിയില്ലാത്തതാണ്.

Published

|

Last Updated

തിരുവനന്തപുരം| യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് ജനാധിപത്യ വിരുദ്ധമായ നടപടിയെന്ന് രമേശ് ചെന്നിത്തല. സമരം ചെയ്ത പ്രവര്‍ത്തകരെയും നേതാക്കളെയും അര്‍ധരാത്രിയില്‍ അറസ്റ്റ് ചെയ്യുന്നത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ എടുക്കുന്ന നടപടി കേട്ടുകേള്‍വിയില്ലാത്തതാണ്. ജനകീയ പിന്തുണയോടെ ഈ നടപടികളെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ ഭരണ പരാജയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സാമ്പത്തികമായി തകര്‍ന്ന ഒരു സര്‍ക്കാര്‍ ആണിത്. സര്‍ക്കാരിന്റെ ഭരണ പരാജയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

 

 

 

Latest