Connect with us

Kerala

അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അഖില്‍ കസ്റ്റഡിയില്‍; പിടിയിലായത് തൃശൂരില്‍ നിന്ന്

അര്‍ജുനെ ഒളിവില്‍ പോകാന്‍ സഹായിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി.

Published

|

Last Updated

തൃശൂര്‍ | പോലീസിനെ വെല്ലുവിളിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അഖില്‍ കസ്റ്റഡിയില്‍. തൃശൂരില്‍ നിന്നാണ് അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അര്‍ജുനെ ഒളിവില്‍ പോകാന്‍ സഹായിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി.

അര്‍ജുനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കണ്ണൂര്‍ സ്വദേശികളായ രണ്ട് സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിനിടെ, ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിക്കായി മൂവാറ്റുപുഴ ഡി വൈ എസ് പിയുടെയും ഊന്നുകല്‍ സി ഐയുടെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഊര്‍ജിതമാക്കി.

കോതമംഗലം ഇന്‍സ്‌പെക്ടറെ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യം നിഷേധിക്കപ്പെട്ടതിന് പിന്നാലെ ഊന്നുകല്‍ ഇന്‍സ്‌പെക്ടറെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

Content Highlights:
Arjun Ayanki’s brother Akhil has been taken into custody by the police from Thrissur. The custody follows an ongoing investigation into recent criminal activities in the state. Police are currently interrogating Akhil to gather further details regarding the case.

---- facebook comment plugin here -----

Latest