Connect with us

KK Ragesh's wife appointment controversy

കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമനം: ഗവര്‍ണര്‍ വിശദീകരണം തേടി

പരാതി ലഭിച്ചാല്‍ ചവറ്റുകൊട്ടയില്‍ ഇടാനാകില്ലെന്ന് ഗവര്‍ണര്‍

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി. പ്രിയ വര്‍ഗീസിന്റെ അധ്യാപക നിയമനം ചട്ടവിരുദ്ധമെന്ന പരാതിയിലാണ് ഗവര്‍ണര്‍ വി സിയോട് വിശദീകരണം ചോദിച്ചിരിക്കുന്നത്.

പരാതികിട്ടിയാല്‍ ചവറ്റുകൊട്ടയില്‍ ഇടാനാകില്ലെന്നും സ്വഭാവികമായും ബന്ധപ്പെട്ടവരോട് വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തില്‍ കൂടുതല്‍ മാധ്യമങ്ങളോട് സംസാരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു ജി സി ചട്ടപ്രകാരം എട്ട് വര്‍ഷത്തെ അധ്യാപക പരിചയമില്ലാത്ത പ്രിയാ വര്‍ഗീസിന് ചട്ടം ലംഘിച്ച് കണ്ണൂര്‍ സര്‍വകലാശാലാ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമനം നല്‍കിയെന്നാണ് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലണ് വി സിയോട് വിശദീകരണം തേടിയത്. കഴിഞ്ഞ ജൂണ്‍ 27നാണ് പ്രിയ വര്‍ഗീസ് കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമിതയാകുന്നത്.

 

Latest