Educational News
കണ്ടന്‍സ്ഡ് ജേര്‍ണലിസം ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
സര്‍വകലാശാല ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. പ്രവേശനത്തിന് പ്രായ പരിധിയില്ല.

തിരുവനന്തപുരം| തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം (ഐ.ജെ.ടി) നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത ബിരുദാനന്തര കണ്ടന്‍സ്ഡ് ജേര്‍ണലിസം ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസത്തെ കോഴ്സാണ് ഇത്. സര്‍വകലാശാല ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഈവനിങ് കോഴ്സാണ്. തിങ്കള്‍ മുതല്‍ വെള്ളിവരെ വൈകീട്ട് ആറുമുതല്‍ 7.30 വരെയാണ് ക്ലാസ്.
സര്‍ക്കാര്‍ സര്‍വീസിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്നവര്‍ക്ക് അതതു വകുപ്പുകളിലോ ഡപ്യൂട്ടേഷനിലോ എഡിറ്റോറിയല്‍ പബ്ലിക് റിലേഷന്‍സ് ചുമതലകള്‍ ഏറ്റെടുക്കാന്‍ സഹായിക്കുന്നതാണ് കോഴ്‌സ്.
പ്രവേശനത്തിന് പ്രായ പരിധിയില്ല. സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും മറ്റു ജോലികളിലുള്ളവര്‍ക്കും അപേക്ഷിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷ ഫോം പ്രസ് ക്ലബിന്റെ www.keralapressclub.comല്‍ ലഭ്യമാണ്. നേരിട്ടും ലഭിക്കും. 40,000 രൂപയാണ് കോഴ്സ് ഫീ. അപേക്ഷയോടൊപ്പം 1000 രൂപ അപേക്ഷാഫീസ് പ്രസ് ക്ലബിന്റെ അക്കൗണ്ടില്‍ അടച്ചതിന്റെ കൗണ്ടര്‍ ഫോയില്‍ കൂടി ഉള്‍പ്പെടുത്തണം. അപേക്ഷ അയക്കേണ്ട ഇ-മെയില്‍: ijtrivandrum@gmail.com. മേയ് 20 ആണ് അവസാന തിയതി. വിവരങ്ങള്‍ക്ക് ഫോണ്‍: 9447013335, 0471-2330380.