Connect with us

Techno

ആപ്പിള്‍ വാച്ച് അള്‍ട്ര 2 വിപണിയിലെത്തി

95 ശതമാനം റീസൈക്കിള്‍ ചെയ്ത ടൈറ്റാനിയത്തിലാണ് ആപ്പിള്‍ വാച്ച് അള്‍ട്ര 2 മോഡലിന്റെ കേസ് നിര്‍മ്മിച്ചിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ആപ്പിള്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ സ്മാര്‍ട്ട് വാച്ചും വിപണിയില്‍ അവതരിപ്പിച്ചു. ആപ്പിള്‍ വാച്ച് അള്‍ട്ര 2 എന്ന സ്മാര്‍ട്ട് വാച്ചാണ് ആപ്പിളിന്റെ വണ്ടര്‍ലസ്റ്റ് ഇവന്റില്‍ വെച്ച് പുറത്തിറക്കിയത്. ആദ്യ തലമുറ ആപ്പിള്‍ വാച്ച് അള്‍ട്രയുമായി ഡിസൈനില്‍ സാമ്യതയുണ്ടെങ്കിലും ചിപ്പ്‌സെറ്റും ഡിസ്‌പ്ലെയും അടക്കം വലിയ മാറ്റങ്ങളോടെയാണ് പുതിയ തലമുറ വാച്ച് എത്തുന്നത്.

5.6 ബില്യണ്‍ ട്രാന്‍സിസ്റ്ററുകളും ഫോര്‍-കോര്‍ ന്യൂറല്‍ എഞ്ചിനുമടങ്ങുന്ന ആപ്പിളിന്റെ എസ്9 എസ്‌ഐപി ചിപ്പാണ് ആപ്പിള്‍ വാച്ച് അള്‍ട്ര 2 മോഡലിന് കരുത്ത് നല്‍കുന്നത്. ഇതോടൊപ്പം വാച്ചില്‍ യു2 അള്‍ട്രാ വൈഡ്ബാന്‍ഡ് ലൊക്കേഷന്‍ ചിപ്പും കമ്പനി നല്‍കിയിട്ടുണ്ട്. ആപ്പിള്‍ വാച്ച് സീരീസ് 9 സ്മാര്‍ട്ട് വാച്ചിനും കരുത്ത് നല്‍കുന്നത് ഇതേ ചിപ്‌സെറ്റാണ്.

പുതിയ മോഡലില്‍ പഴയ അള്‍ട്ര മോഡലില്‍ നിന്ന് അപ്ഗ്രേഡ് ചെയ്ത ഡിസ്പ്ലേയാണുള്ളത്. 3,000 നിറ്റ്‌സ് ബ്രൈറ്റ്‌നസാണ് ഈ ഡിസ്‌പ്ലെക്കുള്ളത്. ഇത് ആപ്പിള്‍ വാച്ചിന് ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ബ്രൈറ്റ്‌നസുള്ള ഡിസ്പ്ലേയാണ്. 95 ശതമാനം റീസൈക്കിള്‍ ചെയ്ത ടൈറ്റാനിയത്തിലാണ് ആപ്പിള്‍ വാച്ച് അള്‍ട്ര 2 മോഡലിന്റെ കേസ് നിര്‍മ്മിച്ചിരിക്കുന്നത്.

ആപ്പിള്‍ വാച്ച് അള്‍ട്ര 2 മോഡലിന്റെ പ്രീ ബുക്കിങ് തിരഞ്ഞെടുത്ത വിപണികളില്‍ ആരംഭിച്ചിട്ടുണ്ട്. വാച്ച് സെപ്തംബര്‍ 22ന് വില്‍പ്പനയ്‌ക്കെത്തും. 799 ഡോളറാണ് വാച്ചിന്റെ വില. ഇന്ത്യയിലെ വില വൈകാതെ പ്രഖ്യാപിക്കും. വാച്ച് ആദ്യം വില്‍പ്പനയ്‌ക്കെത്തുന്ന വിപണികളില്‍ ഇന്ത്യയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

 

---- facebook comment plugin here -----

Latest