Connect with us

Techno

ആപ്പിള്‍ വാച്ച് സീരീസ് 9 അവതരിപ്പിച്ചു

സെപ്തംബര്‍ 22 മുതല്‍ തിരഞ്ഞെടുത്ത വിപണികളില്‍ ആപ്പിള്‍ വാച്ച് സീരീസ് 9 സ്മാര്‍ട്ട് വാച്ച് വില്‍പ്പനയ്‌ക്കെത്തും.

Published

|

Last Updated

ന്യൂഡല്‍ഹി| ആപ്പിള്‍ വണ്ടര്‍ലസ്റ്റ് ഇവന്റില്‍ വെച്ച് പുതിയ ആപ്പിള്‍ വാച്ച് സീരീസ് 9 അവതരിപ്പിച്ചു. മുന്‍തലമുറ മോഡലിനെക്കാള്‍ മികച്ച ഡിസ്‌പ്ലെയാണ് സീരീസ് 9ല്‍ ഉള്ളത്. കൂടുതല്‍ ബ്രൈറ്റ്‌നസുള്ള ഡിസ്‌പ്ലെയാണ് ഇത്. 2000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് നല്‍കാന്‍ ഈ ഡിസ്‌പ്ലെയ്ക്ക് സാധിക്കും. ഇത് സീരീസ് 8 വാച്ചില്‍ ഉള്ളതിനെക്കാള്‍ ഇരട്ടിയാണ്. ആപ്പിളിന്റെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ഉല്‍പ്പന്നമാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.

പുതിയ സ്പോര്‍ട് ലൂപ്പ് ബാന്‍ഡുമായിട്ടാണ് വാച്ച് എത്തുന്നത്. പുതിയ എസ്9എസ്‌ഐപി ചിപ്പ്‌സെറ്റിന്റെ കരുത്തുമായാണ് വാച്ച് എത്തുന്നത്. വാച്ചില്‍ ഡബിള്‍ ടാപ്പ് ഫീച്ചറും കമ്പനി നല്‍കിയിട്ടുണ്ട്. ഈ സ്മാര്‍ട്ട് വാച്ചിലൂടെ ഹെല്‍ത്ത് ഡാറ്റ ആക്സസ് ചെയ്യാനും ലോഗ് ചെയ്യാനുമുള്ള ഫീച്ചറുണ്ട്. കൃത്യമായി ഫിറ്റ്‌നസ് ഡാറ്റ അറിയാന്‍ ഇതിലൂടെ സാധിക്കും. ആപ്പിള്‍ വാച്ച് സീരീസ് 9 പ്രവര്‍ത്തിക്കുന്നത് വാച്ച് ഒഎസ് 10ലാണ്.

സെപ്തംബര്‍ 22 മുതല്‍ തിരഞ്ഞെടുത്ത വിപണികളില്‍ ആപ്പിള്‍ വാച്ച് സീരീസ് 9 സ്മാര്‍ട്ട് വാച്ച് വില്‍പ്പനയ്‌ക്കെത്തും. അലൂമിനിയത്തില്‍ പിങ്ക്, സ്റ്റാര്‍ലൈറ്റ്, സില്‍വര്‍, മിഡ്‌നൈറ്റ്, പ്രൊഡക്റ്റ് റെഡ് എന്നീ നിറങ്ങളില്‍ വാച്ച് ലഭ്യമാകും. കൂടാതെ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പതിപ്പുകള്‍ ഗോള്‍ഡ്, സില്‍വര്‍, ഗ്രാഫൈറ്റ് എന്നീ നിറങ്ങളിലാണ് ലഭിക്കുന്നത്.

 

 

---- facebook comment plugin here -----

Latest