Connect with us

apple iphone 14

ഐഫോണ്‍ 14 പുറത്തിറക്കി ആപ്പിള്‍; വാച്ച് സീരീസ് എട്ടും അവതരിപ്പിച്ചു

ഐഫോണ്‍ 14ന്റെ വില 799 ഡോളര്‍ (ഏകദേശം 63,700 രൂപ) മുതലാണ് ആരംഭിക്കുന്നത്. ഐഫോണ്‍ 14 പ്ലസിന് 899 ഡോളര്‍ (ഏകദേശം 71,600 രൂപ) ആകും.

Published

|

Last Updated

കാലിഫോര്‍ണിയ | സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ കാത്തിരുന്ന ഐഫോണ്‍ 14 സീരീസ് പുറത്തിറക്കി ആപ്പിള്‍. അപ്രതീക്ഷിത പരിപാടിയില്‍ സ്മാര്‍ട്ട് വാച്ച് സീരീസ് എട്ടും എയര്‍പോഡ്‌സ് പ്രോ 2ഉം അവതരിപ്പിച്ചിട്ടുണ്ട്. ഐഫോണ്‍ 14 പ്ലസും സീരീസിലുണ്ട്.

ഐഫോണ്‍ 14ന്റെ വില 799 ഡോളര്‍ (ഏകദേശം 63,700 രൂപ) മുതലാണ് ആരംഭിക്കുന്നത്. ഐഫോണ്‍ 14 പ്ലസിന് 899 ഡോളര്‍ (ഏകദേശം 71,600 രൂപ) ആകും. വെള്ളിയാഴ്ച മുതല്‍ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യാം. ഐഫോണ്‍ 14 സെപ്തംബര്‍ 16നും പ്ലസ് ഒക്ടോബര്‍ ഏഴിനും ഉപഭോക്താക്കളുടെ കൈകളിലെത്തും.

ഒലെഡ് ഡിസ്‌പ്ലേ, 1200നിറ്റ്‌സ് പീക് ബ്രൈറ്റ്‌നെസ്സ്, ഡോള്‍ബി വിഷന്‍ തുടങ്ങിയ സവിശേഷതകളോടെ വരുന്ന ഐഫോണ്‍ 14 അഞ്ച് നിറങ്ങളില്‍ ലഭ്യമാകും. മികച്ച ബാറ്ററി കരുത്ത് നല്‍കുന്ന എ15 ബയോണിക് എസ് ഒ സി, അതിശയിപ്പിക്കുന്ന ക്യാമറ സിസ്റ്റവുമുണ്ട്. പ്രധാന ക്യാമറ 12 മെഗാ പിക്‌സല്‍ ആയിരിക്കും. 799 ഡോളര്‍ (ഏകദേശം 63,700 രൂപ) ആണ് ആപ്പിള്‍ അള്‍ട്രാ വാച്ചിനുള്ളത്. ഈ മാസം 23 മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.