Connect with us

Editors Pick

ആപ്പിൾ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ്: ഫസ്റ്റ് ഇംപ്രഷൻ റിപ്പോർട്ട്

വേരിയബിൾ അപർച്ചർ ഉള്ള നൂതന ക്യാമറ സിസ്റ്റവും എ20 പ്രോ ചിപ്സെറ്റും (A20 Pro Chipset) ആണ് പ്രോ മോഡലുകളുടെ പ്രധാന ആകർഷണം.

Published

|

Last Updated

ന്യൂഡൽഹി | ഐഫോൺ പ്രേമികൾ കാത്തിരുന്ന ഐഫോൺ 18 സീരീസ് ഒടുവിൽ അവതരിപ്പിച്ചുകഴിഞ്ഞു. കമ്പനിയുടെ സപ്ലൈസ് ആൻഡ് ഷൈൻ ഇവന്റിലാണ് പുതിയ ഫോണുകൾ അവതരിപ്പിച്ചത്. സാധാരണ ഐഫോൺ 18 വേരിയന്റ് ഒഴിവാക്കി ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയ്ക്കൊപ്പം കമ്പനിയുടെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോണായ ഐഫോൺ ഡ്യുവോയുമാണ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. വേരിയബിൾ അപർച്ചർ ഉള്ള നൂതന ക്യാമറ സിസ്റ്റവും എ20 പ്രോ ചിപ്സെറ്റും (A20 Pro Chipset) ആണ് പ്രോ മോഡലുകളുടെ പ്രധാന ആകർഷണം. മികച്ച പ്രകടനവും കൂടുതൽ ബാക്കപ്പും ഉറപ്പുനൽകുന്ന ബാറ്ററി ലൈഫും ഈ പ്രോ മോഡലുകൾ വാഗ്ദാനം ചെയ്യുന്നു.

ഡിസൈൻ ശൈലി

മുൻ തലമുറ ഫോണുകളുടെ ഡിസൈൻ ശൈലി തന്നെയാണ് ഐഫോൺ 18 പ്രോ, പ്രോ മാക്സ് മോഡലുകളിലും നിലനിർത്തിയിരിക്കുന്നത്. എന്നാൽ ചില ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഡൈനാമിക് ഐലൻഡ് (Dynamic Island) കൂടുതൽ വികസിതമായ ഡിസ്‌പ്ലേ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനർനിർമ്മിച്ചു. ഫോണിന്റെ വലിപ്പം കൂട്ടാതെ തന്നെ ഒരേ സമയം മൂന്ന് ലൈവ് ആക്റ്റിവിറ്റികൾ വരെ സപ്പോർട്ട് ചെയ്യാൻ ഇതിനാകും. ബാക്ക് പാനലിൽ ക്യാമറ ഭാഗം അല്പം വലിപ്പം കൂട്ടിയിട്ടുണ്ട്. ലേസർ കട്ട് ചെയ്ത ആറ് ബ്ലേഡുകൾ അടങ്ങിയ പുതിയ വേരിയബിൾ അപർച്ചർ മെക്കാനിസം ഘടിപ്പിക്കുന്നതിനാണ് ഈ മാറ്റം.

സെറാമിക് ഷീൽഡ് സുരക്ഷ

ഫോണിന്റെ മുൻവശവും പിൻവശവും സെറാമിക് ഷീൽഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയിരിക്കുന്നു. പവർ ബട്ടൺ, ക്യാമറ കൺട്രോൾ എന്നിവ വലതുവശത്തും, വോളിയം ബട്ടണുകൾ, ആക്ഷൻ ബട്ടൺ എന്നിവ ഇടതുവശത്തും നൽകിയിട്ടുണ്ട്. താഴെയായി യു എസ് ബി സി പോർട്ട് (USB-C Port) നൽകിയിരിക്കുന്നു. പ്രോ മോഡലിന് 6.3 ഇഞ്ചും പ്രോ മാക്സിന് 6.9 ഇഞ്ചും വലിപ്പമുള്ള സൂപ്പർ റെറ്റിന എക്സ് ഡി ആർ ഡിസ്‌പ്ലേയാണുള്ളത് (Super Retina XDR Display). ഇവ പ്രോമോഷൻ സാങ്കേതികവിദ്യയും ആൾവേസ് ഓൺ ഡിസ്‌പ്ലേയും (Always-On Display) പിന്തുണയ്ക്കുന്നു. ബ്ലാക്ക്, സിൽവർ, ഐസി ഗ്ലേസിയർ, ബർഗണ്ടി എന്നീ നാല് നിറങ്ങളിൽ ഫോണുകൾ ലഭ്യമാണ്.

48 മെഗാപിക്സൽ ഫ്യൂഷൻ മെയിൻ ക്യാമറ

ക്യാമറ വിഭാഗത്തിലാണ് ആപ്പിൾ പ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. 48 മെഗാപിക്സൽ ഫ്യൂഷൻ മെയിൻ ക്യാമറയിലാണ് വേരിയബിൾ അപർച്ചർ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിരിക്കുന്നത്. ലേസർ കട്ട് ചെയ്ത ആറ് ബ്ലേഡുകൾ ലൈറ്റ് കണ്ടീഷൻ അനുസരിച്ച് എഫ് 1.48 മുതൽ എഫ് 4 വരെയുള്ള നാല് ക്രമീകരണങ്ങളിലേക്ക് ക്രമീകരിക്കപ്പെടുന്നു. ഇത് ലൈറ്റിംഗ് അനുസരിച്ച് സ്വയം മാറുകയും ചെയ്യും. ഇതുകൂടാതെ, മാന്യുവൽ കൺട്രോൾ ആവശ്യമുള്ളവർക്കായി പ്രോ കൺട്രോൾസ് ഇന്റർഫേസും (Pro Controls Interface) ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷട്ടർ സ്പീഡ്, വൈറ്റ് ബാലൻസ്, അപർച്ചർ എന്നിവ നേരിട്ട് മാറ്റാൻ ഇതിലൂടെ സാധിക്കും.

വീഡിയോ റെക്കോർഡിംഗിൽ സെക്കൻഡിൽ 60 ഫ്രെയിമിൽ പോസ്റ്റ് ക്യാപ്ചർ സിനിമാറ്റിക് ഇഫക്റ്റുകൾ, 4കെ ഡോൾബി വിഷൻ എച്ച് ഡി ആർ ടൈം ലാപ്സ്, ശബ്ദങ്ങളെ വേർതിരിക്കുന്ന മെച്ചപ്പെടുത്തിയ ഓഡിയോ മിക്സ് എന്നിവ നൽകിയിട്ടുണ്ട്. കൂടാതെ ചിത്രങ്ങളുടെ ആധികാരികത പരിശോധിക്കാൻ സഹായിക്കുന്ന ആപ്പിൾ റെഫറൻസ് ഇമേജ് (Apple Reference Image) എന്ന പുതിയ ഫീച്ചറും അവതരിപ്പിച്ചു. സെൻസറിന്റെ സഹായത്തോടെ ഒറിജിനൽ ഡിജിറ്റൽ നെഗറ്റീവ് ഇമേജ് സൃഷ്ടിക്കുന്ന രീതിയാണിത്. പ്രധാനമായും ഫോട്ടോ ജേണലിസ്റ്റുകൾക്കും പ്രൊഫഷണലുകൾക്കുമായാണ് ഇത് നൽകിയിരിക്കുന്നത്.

എ20 പ്രോ ചിപ്സെറ്റ്

2 നാനോമീറ്റർ പ്രോസസ്സിൽ നിർമ്മിച്ച എ20 പ്രോ ചിപ്സെറ്റാണ് ഇരു ഫോണുകൾക്കും കരുത്ത് പകരുന്നത്. മുൻ ചിപ്സെറ്റിനേക്കാൾ 50 ശതമാനം അധിക മെമ്മറി ബാൻഡ്‌വിഡ്ത്ത് ഇത് നൽകുന്നു. 7-കോർ ജി പിയു 40 ശതമാനം വേഗതയേറിയതാണ്. കൂടാതെ ഇരട്ടി പ്രൊസസിംഗ് ശേഷിയുള്ള ഡ്യുവൽ 16-കോർ ന്യൂറൽ എഞ്ചിനും ഉൾപ്പെടുത്തിയിട്ടുണ്ട്. തണുപ്പിച്ചു നിർത്താൻ മുൻ മോഡലിനേക്കാൾ മൂന്നിരട്ടി ഉപരിതല വിസ്തീർണ്ണമുള്ള ബാപ്പർ ചേമ്പറുമുണ്ട് (Vapour Chamber). സി2 മോഡെം സാങ്കേതികവിദ്യ വേഗതയേറിയ അപ്‌ലോഡും കുറഞ്ഞ ഊർജ്ജ ഉപയോഗവും ഉറപ്പാക്കുന്നു. എൻ1 ചിപ്പ് വൈഫൈ 7, ബ്ലൂടൂത്ത് 6 എന്നിവ സപ്പോർട്ട് ചെയ്യുന്നു.

Also Readആപ്പിൾ എ ഐ കരുത്തും പുതിയ ഫീച്ചറുകളുമായി ഐഫോൺ 18 പ്രോ സീരീസ്; ഇന്ത്യയിൽ എപ്പോൾ എത്തും, വില എത്ര? അറിയേണ്ടതെല്ലാം 45 മണിക്കൂർ ബാറ്ററി ബാക്കപ്പ്

ബാറ്ററി ലൈഫിൽ വലിയ മുന്നേറ്റമാണ് പ്രോ മാക്സ് മോഡൽ കാഴ്ചവെക്കുന്നത്. ഇ സിം (eSIM) മാത്രം സപ്പോർട്ട് ചെയ്യുന്ന മോഡലുകളിൽ പ്രോ മാക്സിന് 45 മണിക്കൂറും പ്രോ മോഡലിന് 36 മണിക്കൂറും വീഡിയോ പ്ലേബാക്ക് ലഭിക്കുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു. വയർഡ് ചാർജർ വഴി 15 മിനിറ്റിനുള്ളിൽ 50 ശതമാനം ചാർജ് ചെയ്യാനാകും. ഇന്ത്യയിൽ Apple iPhone 18 Pro തുടക്ക വില 1,64,900 രൂപയും, ഐഫോൺ 18 പ്രോ മാക്സ് തുടക്ക വില 1,79,900 രൂപയുമാണ്.

Content Highlights
Apple launched iPhone 18 Pro and Pro Max with A20 Pro chip, variable aperture camera, and extended battery life. Starting at Rs 1,64,900, both models offer major hardware and display upgrades.

---- facebook comment plugin here -----

Latest