Kerala
അന്‍വറിന്റെ യു ഡി എഫ് പ്രവേശം: ഘടകകക്ഷികളുമായും ഹൈക്കമാന്‍ഡുമായും ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെന്ന് എം എം ഹസ്സന്‍
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്തും. ഒരാഴ്ചയ്ക്കകം തീരുമാനമുണ്ടാകും.

കോഴിക്കോട് | പി വി അന്‍വറിന്റെ യു ഡി എഫ് പ്രവേശന വിഷയത്തില്‍ പ്രതികരിച്ച് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. ഇക്കാര്യത്തില്‍ ഘടകകക്ഷി നേതാക്കളുമായും ഹൈക്കമാന്‍ഡുമായും ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്തുമെന്നും അന്‍വറിനെ മുന്നണിയില്‍ എടുക്കണമോ എന്നതു സംബന്ധിച്ച് ഒരാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്നും യു ഡി എഫ് കണ്‍വീനര്‍ പറഞ്ഞു. പിണറായിസത്തിനെതിരായ അന്‍വറിന്റെ പോരാട്ടത്തിന് യു ഡി എഫ് പിന്തുണയുണ്ടെന്നും എം എം ഹസന്‍ പറഞ്ഞു.
അന്‍വറിന്റെ യു ഡി എഫ് പ്രവേശനത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരത്തെ അനുമതി നല്‍കിയിരുന്നു. പ്രാദേശിക സഖ്യങ്ങള്‍ക്ക് ദേശീയ നിലപാട് ബാധകമല്ലെന്നും മതേതര പാര്‍ട്ടികളെ ചേര്‍ത്ത് നിര്‍ത്തുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു ഇതിനു നല്‍കിയ ന്യായീകരണം.