Kerala
അന്‍വറിന്റെ സ്ഥാനാര്‍തിത്വം എല്‍ ഡി എഫിനെ ബാധിക്കില്ല: സ്വരാജ്
ആര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും വോട്ടര്‍ എന്ന നിലയില്‍ എല്ലാവരുടേയും അവകാശമാണ് അതെന്നും സ്വരാജ്

നിലമ്പൂര്‍ | പി വി അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം എല്‍ ഡി എഫിനെ ബാധിക്കുന്ന കാര്യമല്ലെന്ന് വ്യക്തമാക്കി നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ഥി എം സ്വരാജ്. ആര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും വോട്ടര്‍ എന്ന നിലയില്‍ എല്ലാവരുടേയും അവകാശമാണ് അതെന്നും നിലമ്പൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ സ്വരാജ് പറഞ്ഞു.
ഓരോരുത്തരും അവരവരുടെ നിലവാരത്തിനനുസരിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തുക എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍, അന്‍വറുമായി കൂടിക്കാഴ്ച നടത്തിയതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് സ്വരാജിന്റെ പ്രതികരണം.
കേരളത്തില്‍ വോട്ടുള്ള ആര്‍ക്കുവേണമെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാം. പി വി അന്‍വര്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ പ്രത്യേകിച്ച് ഒരഭിപ്രായം പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യവും അവകാശവുമാണെന്ന് മറ്റൊരു ചോദ്യത്തിന് മറുപടി പറയവേ സ്വരാജ് വ്യക്തമാക്കി.