kejrival
മോദിയുടെ ബിരുദ തര്‍ക്കത്തിനിടയില്‍ ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് അനുരാഗ് താക്കൂര്‍
ആം ആദ്മി പാര്‍ട്ടി നേതാവിന്റെ അഴിമതി ഉടന്‍ പുറത്തുകൊണ്ടുവരുമെന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ന്യൂഡല്‍ഹി|അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍. ആം ആദ്മി പാര്‍ട്ടി നേതാവിന്റെ അഴിമതി ഉടന്‍ പുറത്തുകൊണ്ടുവരുമെന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ ബിരുദങ്ങളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതി ഡല്‍ഹി മുഖ്യമന്ത്രിക്ക് 25,000 രൂപ പിഴ ചുമത്തിയതിന് പിന്നാലെയാണ് കേന്ദ്ര കായിക മന്ത്രി കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
അരവിന്ദ് കെജ്രിവാളിന് തന്റെ അഴിമതി എന്നെങ്കിലും ഞങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന് അറിയാം. അതിനാലാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. 2014ലും പ്രധാനമന്ത്രി മോദിയുടെ ബിരുദത്തെക്കുറിച്ച് കെജ്രിവാള്‍ സമാനമായ പ്രസ്താവന നടത്തിയിരുന്നെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.