Connect with us

Kerala

മൂന്നാറില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; കുട്ടനാട്ടില്‍ മടവീഴ്ച

കുണ്ടള എസ്റ്റേറ്റിലെ പുതുക്കുടി ഡിവിഷനിലാണ് ഉരുള്‍പൊട്ടലുണ്ടായത്.ചമ്പക്കുളത്തെ 250 ചങ്കക്കരി അറൂന്നൂറ് പാടത്താണ് മടവീണത്.

Published

|

Last Updated

ആലപ്പുഴ | മൂന്നാറില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. കുണ്ടള എസ്റ്റേറ്റിലെ പുതുക്കുടി ഡിവിഷനിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇന്നലെ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്തു തന്നെയാണ് സംഭവം. ആളപായമില്ല.

അതിനിടെ, കുട്ടനാട്ടില്‍ വീണ്ടും മടവീഴ്ചയുണ്ടായി. ചമ്പക്കുളത്തെ 250 ചങ്കക്കരി അറൂന്നൂറ് പാടത്താണ് മടവീണത്. കഴിഞ്ഞ ദിവസം മടവീഴ്ചയുണ്ടായ ചെമ്പടി-ചങ്കക്കരി പാടത്തിന്റെ സമീപത്തുള്ള പാടശേഖരമാണിത്. മടവീഴ്ചയില്‍ മുപ്പത്തഞ്ചില്‍ ചിറ ജയന്റെ വീട് ഭാഗികമായി തകര്‍ന്നു.

 

Latest