National
ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; 18 കേസുകളില്‍ പ്രതിയായ മെഹ്താബിനെ പോലീസ് വെടിവെച്ച് കൊന്നു
ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നേരത്തെ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു

file photo
ലഖ്‌നൗ | ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല. 18 കേസുകളില്‍ പ്രതിയായ മെഹ്താബിനെയാണ് പോലീസ് വെടിവെച്ച് കൊന്നത്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നേരത്തെ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മുസഫര്‍നഗറില്‍ വച്ചാണ് ഏറ്റുമുട്ടല്‍ കൊല അരങ്ങേറിയത്. വെടിവെപ്പിനിടെ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു. ഇന്നലെ മുസഫര്‍നഗറില്‍ നടത്തിയ പരിശോധനയ്ക്കിടയിലായിരുന്നു മെഹ്താബിനെയും കൂട്ടാളിയെയും പോലീസ് പിടികൂടിയത്.
ക്രിമിനല്‍ സംഘം പോലീസിനു നേരെ വെടിയുതിര്‍ത്തപ്പോള്‍ പോലീസ് തിരിച്ചു വെടിയുതിര്‍ത്തപ്പോള്‍ മെഹ്താബ് കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
---- facebook comment plugin here -----