Connect with us

Kerala

വയനാട്ടില്‍ വീണ്ടും ജീവനെടുത്ത് കാട്ടാന; മരണപ്പെട്ടത് കുറുവാ ദ്വീപിലെ വാച്ചര്‍

ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ കുറുവാ ദ്വീപിലെ വാച്ചര്‍ വി പി പോള്‍ ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

Published

|

Last Updated

മാനന്തവാടി | വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. ഇന്ന് രാവിലെ ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ കുറുവാ ദ്വീപ് ജീവനക്കാരന്‍ വി പി പോള്‍ ആണ് മരിച്ചത്.

കുറുവ എക്കോ ടൂറിസം ജീവനക്കാരനാണ് പാക്കം സ്വദേശിയായ പോള്‍. കുറുവാ ദ്വീപില്‍ വെച്ചാണ് ആക്രമണമുണ്ടായത്. പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ ഒമ്പതരയോടെയാണ് പോള്‍ കാട്ടാനയുടെ ആക്രമണത്തിനിരയായത്. ഉടനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

വയനാട്ടില്‍ ഒരാഴ്ചക്കിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് വി പി പോള്‍. ദിവസങ്ങള്‍ക്കു മുമ്പാണ് മാനന്തവാടി പടമല സ്വദേശി അജീഷിന്റെ ജീവന്‍ കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത്.