kerala student stabbed
ലണ്ടനിലെ റസ്റ്റോറന്റില്‍ മലയാളി വിദ്യാര്‍ഥിനിയെ ഇന്ത്യക്കാരന്‍ കുത്തി
കുത്തേറ്റ സോന ബിജു എന്ന വിദ്യാര്‍ഥി റസ്‌റ്റോറന്റിലെ പാര്‍ട്ട് ടൈം ജീവനക്കാരിയാണ്.
ലണ്ടന്‍ | ഈസ്റ്റ് ലണ്ടനിലെ ഹൈദരാബാദി റസ്‌റ്റോറന്റില്‍ വെച്ച് മലയാളി വിദ്യാര്‍ഥിനിയെ കുത്തി ഇന്ത്യക്കാരന്‍. 23കാരനായ ശ്രീം അംബര്‍ലയാണ് ഈസ്റ്റ് ഹാമിലെ ഹൈദരാബാദ് വാല ബിരിയാണി റസ്‌റ്റോറന്റില്‍ വെച്ച് വിദ്യാര്‍ഥിനിയെ കുത്തിയത്. കുത്തേറ്റ സോന ബിജു എന്ന വിദ്യാര്‍ഥി റസ്‌റ്റോറന്റിലെ പാര്‍ട്ട് ടൈം ജീവനക്കാരിയാണ്.
ഈസ്റ്റ് ലണ്ടന്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയാണ് സോന ബിജു. തെംസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ ഏപ്രില്‍ 25 വരെ റിമാന്‍ഡ് ചെയ്തു. കുത്തേറ്റ വിദ്യാര്‍ഥിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് ആക്രമണം.
---- facebook comment plugin here -----