Connect with us

National

യുപിയില്‍ തെരുവുനായ്ക്കളുടെ അക്രമണത്തില്‍ പരിക്കേറ്റ എട്ടുവയസുകാരി ചികിത്സ ലഭിക്കാതെ മരിച്ചു

വാക്‌സീനെടുക്കാന്‍ വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ എട്ടുവയസുകാരി ചികിത്സ ലഭിക്കാതെ മരിച്ചു. യുപിയിലെ ആഗ്ര ജില്ലയിലാണ് സംഭവം. വീട്ടുകാരുടെ അനാസ്ഥയാണ് കുട്ടിയെ മരണത്തിലേക്കെത്തിച്ചത്. കുട്ടി സമീപത്തെ പലചരക്ക് കടയിലേക്ക് പോകുമ്പോഴായിരുന്നു നായ്ക്കള്‍ ആക്രമിച്ചത്. വീട്ടില്‍ തിരിച്ചെത്തിയ ശേഷം മാതാപിതാക്കളെ കുട്ടി വിവരം അറിയിച്ചെങ്കിലും ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നില്ല.

ആന്റി റാബിസ് വാക്‌സീനും നല്‍കിയില്ല. 15 ദിവസത്തിനുശേഷം ആരോഗ്യനില വഷളാകാന്‍ തുടങ്ങിയപ്പോഴാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാക്‌സീനെടുക്കാന്‍ വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ആദ്യം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും തുടര്‍ന്ന് കുട്ടിയുടെ നില വഷളായപ്പോള്‍ ആഗ്രയിലെ എസ്.എന്‍ മെഡിക്കല്‍ കോളജിലേക്കും കൊണ്ട് പോയെങ്കിലും മരിക്കുകയായിരുന്നു. നായ, പൂച്ച, കുരങ്ങ് എന്നിവയുടെ കടിയേറ്റാല്‍, ഉടന്‍ ആന്റി റാബിസ് വാക്‌സീന്‍ നല്‍കേണ്ടതാണെന്ന് ബാഹ് സി.എച്ച്.സി സൂപ്രണ്ട് ഡോ. ജിതേന്ദ്ര കുമാര്‍ പറഞ്ഞു.

 

 

 

Latest