Connect with us

National

തെലങ്കാനയില്‍ സര്‍ക്കാര്‍ പദ്ധതികളില്‍ രണ്ട് കോടിയുടെ തട്ടിപ്പ് നടത്തിയ കൃഷി ഓഫീസറും കൂട്ടാളിയും  അറസ്റ്റില്‍ 

തെലങ്കാന സര്‍ക്കാരിന്റെ ഋതു ഭീമ, ഋതു ബന്ധു പദ്ധതികള്‍ക്കായി അനുവദിച്ച ഫണ്ടാണ് ഇവര്‍ വകമാറ്റിയത്

Published

|

Last Updated

ഹൈദരാബാദ് | തെലങ്കാനയില്‍ സര്‍ക്കാര്‍ ഫണ്ടില്‍ തിരിമറി നടത്തിയ കൃഷി ഓഫീസറും കൂട്ടാളിയും അറസ്റ്റില്‍. സര്‍ക്കാര്‍ പദ്ധതികളില്‍ രണ്ട് കോടിയുടെ തട്ടിപ്പാണ് ഇരുവരും നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തെലങ്കാന സര്‍ക്കാരിന്റെ ഋതു ഭീമ, ഋതു ബന്ധു പദ്ധതികള്‍ക്കായി അനുവദിച്ച ഫണ്ടാണ് ഇവര്‍ വകമാറ്റിയത്.

കൃഷി ഓഫീസറായ ഗൊരേത്തി ശ്രീശൈലം, കൂട്ടാളിയായ ഒഡേല വീര സ്വാമി എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ആര്‍ ആര്‍ ജില്ലയിലെ അഗ്രികള്‍ചര്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസറാണ് ഗൊരേത്തി ശ്രീശൈലം.

ഋതു ഭീമ പദ്ധതിയില്‍ അര്‍ഹതയില്ലാത്ത വ്യക്തികളെ തിരുകികയറ്റിയും വ്യാജ രേഖകള്‍ നിര്‍മിച്ചും ഒരു കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇതേ പോലെ ഋതു ബന്ധു പദ്ധതിയിലും ഒരു കോടി തട്ടിയെടുത്തു. ഇവര്‍ പദ്ധതികളില്‍ ആളുകളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനായി വ്യജ പേരുകളും വ്യാജ ആധാര്‍ കാര്‍ഡുകളും ഉപയോഗിച്ചതായി പോലീസ് പറഞ്ഞു.

Latest