Connect with us

amith sha visit kerala

വള്ളംകളി കാണാന്‍ അമിത് ഷാ എത്തില്ല

അമിത് ഷായുടെ സന്ദര്‍ശന പട്ടികയില്‍ ആലപ്പുഴ ജില്ലയില്ല

Published

|

Last Updated

ന്യൂഡല്‍ഹി | ഈ മാസം നാലിന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി കാണാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തില്ല. പരിപാടിയുടെ മുഖ്യാതിഥിയായി അമിത് ഷായെ സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ കേരള സന്ദര്‍ശന പട്ടികയില്‍ ആലപ്പുഴ ജില്ലയില്ല.

ഈ മാസം മൂന്നിന് കോവളത്ത് നടക്കുന്ന ഇന്റര്‍‌സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തില്‍ പ്‌ങ്കെടുക്കാനാണ് അമിത് ഷാ എത്തുന്നത്. ഈ യോഗത്തിനെത്തുന്ന അമിത് ഷായേയും ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരേയും മന്ത്രിമാരേയുമെല്ലാം നെഹ്‌റുട്രോഫി വള്ളംകളിക്ക് മുഖ്യമന്ത്രി ക്ഷണിച്ചിട്ടുണ്ട്. ഓണാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ക്ഷണം. എന്നാല്‍ മുഖ്യമന്ത്രി അമിത് ഷായെ ക്ഷണിച്ചത് പ്രതിപക്ഷം വലിയ വിവാദമാക്കിയിരുന്നു.

 

 

 

Latest