Connect with us

Kerala

ആലുവയില്‍ കാണാതായ പെണ്‍കുട്ടിയെ റെയില്‍വെ സ്റ്റേഷനില്‍ കണ്ടെത്തി

പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കും

Published

|

Last Updated

കൊച്ചി |  ആലുവയില്‍ കാണാതായ ഇതര സംസ്ഥാനക്കാരിയായ 12കാരി പെണ്‍കുട്ടിയെ കണ്ടെത്തി. അങ്കമാലി റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കും. വൈകിട്ട് കടയില്‍ പോയതിന് ശേഷമാണ് കുട്ടിയെ കാണാതായത്.തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എടയപ്പുറം ജമാഅത്ത് ഹാളിന് സമീപത്തെ വാടകവീട്ടിലായിരുന്നു കുട്ടി കുടുംബത്തോടൊപ്പം കഴിഞ്ഞുവന്നത്.

കൊല്‍ക്കത്തയില്‍ നിന്നും രണ്ട് മാസം മുമ്പാണ് പെണ്‍കുട്ടി കുടുംബത്തോടൊപ്പം ആലുവയിലെത്തിയത്. കൊല്‍ക്കത്തയിലേക്ക് തിരിച്ചു പോകാന്‍ പെണ്‍കുട്ടി അതിയായി ആഗ്രഹിച്ചിരുന്നുവെന്നും ഇതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് റെയില്‍വെ സ്റ്റേഷനില്‍ എത്തിയതെന്നാണ് അറിയുന്നത്.

 

Latest