Connect with us

Kannur

അല്‍മഖര്‍ റമസാന്‍ പ്രാര്‍ഥനാ സമ്മേളനം സമാപിച്ചു

അല്‍മഖര്‍ ജനറല്‍ സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷനുമായ പട്ടുവം കെ പി അബൂബക്കര്‍ മൗലവിയുടെ അധ്യക്ഷതയില്‍ പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ ചേറൂര്‍ അബ്ദുല്ല മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

തളിപ്പറമ്പ് | അല്‍മഖര്‍ റമസാന്‍ പ്രാര്‍ഥനാ സമ്മേളനം നാടുകാണി ദാറുല്‍ അമാനില്‍ നടന്നു.
കന്‍സുല്‍ ഉലമാ മഖാം സിയാറത്തിന് സയ്യിദ് ആറ്റക്കോയ തങ്ങള്‍ അടിപ്പാലം നേതൃത്വം നല്‍കി.

അല്‍മഖര്‍ ജനറല്‍ സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷനുമായ പട്ടുവം കെ പി അബൂബക്കര്‍ മൗലവിയുടെ അധ്യക്ഷതയില്‍ പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ ചേറൂര്‍ അബ്ദുല്ല മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സഅദുദ്ദീന്‍ തങ്ങള്‍ വളപട്ടണം പ്രാരംഭ പ്രാര്‍ഥന നടത്തി. പ്രഭാഷണത്തിനും സമാപന പ്രാര്‍ഥനക്കും സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ അഹ്ദല്‍ മുത്തന്നൂര്‍ നേതൃത്വം നല്‍കി.

പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായി 10 ദിവസങ്ങളില്‍ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനദാനം നടന്നു. എം വി അബ്ദുര്‍റഹ്മാന്‍ ബാഖവി പരിയാരം, പി പി അബ്ദുല്‍ ഹകീം സഅദി, പി കെ അലിക്കുഞ്ഞി ദാരിമി, എം കെ ഹാമിദ് മാസ്റ്റര്‍, എം വി മൂസ ശാമില്‍ ഹിശാമി, മുഹമ്മദ് മുനവ്വിര്‍ അമാനി പുറത്തീല്‍, കെ പി അബ്ദുല്‍ ജബ്ബാര്‍ ഹാജി, പി എം മുസ്തഫ ഹാജി, ബി എ അലി മൊഗ്രാല്‍, കെ പി കമാലുദ്ദീന്‍ മൗലവി കൊയ്യം, എം അബ്ദുര്‍റഹ്മാന്‍ കല്ലായി, മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്, ഇസ്മാഈല്‍ അമാനി ഉളിയില്‍, ശഹീര്‍ സഖാഫി ചീയ്യൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കെ അബ്ദുര്‍റശീദ് മാസ്റ്റര്‍ നരിക്കോട് സ്വാഗതവും കെ വി അബ്ദുല്‍ ഹകീം സഖാഫി അരിയില്‍ നന്ദിയും പറഞ്ഞു.

 

Latest