Connect with us

Corruption in the purchase of flowers

പി ടി തോമസിനായി പൂക്കള്‍ വാങ്ങിയതില്‍ അഴിമതിയെന്ന് പരാതി

തൃക്കാക്കര നഗരസഭ ഭരണസമിതിക്കെതിരെയാണ് ആരോപണം

Published

|

Last Updated

കൊച്ചി | അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് എം എല്‍ എയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി പൂക്കള്‍ വാങ്ങിയതില്‍ തൃക്കാക്കര നഗരസഭ ഭരണസമിതി അഴിമതി നടത്തിയതായി ആരോപണം. മൃതദേഹം കാക്കനാട് കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചതിന്റെ ചെലവുകണക്കിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭയിലെ സ്വതന്ത്ര കൗണ്‍സിലര്‍ പി സി മനൂപ് നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കി.

പൊതുദര്‍ശനത്തിലേക്ക് പൂക്കള്‍ വാങ്ങിയതില്‍ മാത്രം 1,27,000 രൂപയുടെ ബില്ലാണ് നഗരസഭക്ക് നല്‍കിയത്. 35,000 രൂപയുടെ ഭക്ഷണവും വാങ്ങിയിരുന്നു. ഈ കണക്കുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. മൃതദേഹത്തിലോ മരണാനന്തര ചടങ്ങുകളിലോ പൂക്കള്‍ ഉപയോഗിക്കരുതെന്ന പി ടി തോമസിന്റെ അന്ത്യാഭിലാഷത്തിന് വിപരീതമായാണ് കാര്യങ്ങള്‍ നടന്നതെന്നും പരാതിയില്‍ പറയുന്നു.