Connect with us

Kerala

ഇ പി ജയരാജനെതിരായ ആരോപണം; മാധ്യമ സൃഷ്ടിയെന്ന് എം വി ഗോവിന്ദന്‍

'പാര്‍ട്ടി പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയുണ്ടാവില്ല.'

Published

|

Last Updated

ന്യൂഡല്‍ഹി | ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആരോപണം മാധ്യമ സൃഷ്ടിയാണെന്നാണ് ഗോവിന്ദന്റെ പ്രതികരണം. പാര്‍ട്ടി പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരാതി എഴുതി നല്‍കിയാല്‍ അന്വേഷിക്കാമെന്നായിരുന്നു സി പി എം സെക്രട്ടറി നേരത്തെ പറഞ്ഞിരുന്നത്. പാര്‍ട്ടി സംസ്ഥാന സമിതിയംഗം പി ജയരാജനാണ് ഇ പിക്കെതിരെ ആരോപണം ഉന്നയിച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിച്ച ഇ പി ജയരാജന്‍ കണ്ണൂരില്‍ വന്‍ റിസോര്‍ട്ടും ആയുര്‍വേദ സ്ഥാപനവും നിര്‍മിച്ചുവെന്നായിരുന്നു ആരോപണം.

അതേസമയം, കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജനെതിരെ ഉയര്‍ന്ന ആരോപണം പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

 

Latest