Connect with us

sara joseph

ഉറക്കെ ഉച്ചരിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് വാക്കുകളാണ് അല്ലാഹു അക്ബര്‍: സാറാ ജോസഫ്

ഭയം നിറഞ്ഞ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഉറക്കെ ഉച്ചരിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് വാക്കുകളാണ് അല്ലാഹു അക്ബര്‍ എന്ന് സാറാ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

Published

|

Last Updated

തൃശൂര്‍ | കര്‍ണാടകയിലെ ഹിജാബ് നിരോധനത്തില്‍ പ്രതികരണവുമായി എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറാ ജോസഫ്. ഭയം നിറഞ്ഞ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഉറക്കെ ഉച്ചരിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് വാക്കുകളാണ് അല്ലാഹു അക്ബര്‍ എന്ന് സാറാ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

കര്‍ണാടകയില്‍ ഉഡുപ്പിയിലെ കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ തീവ്ര ഹിന്ദുത്വ സംഘടനക്കാര്‍ തടയാന്‍ ശ്രമിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വന്‍ വിവാദമുണ്ടാക്കിയിരുന്നു. കാവി ഷാള്‍ അണിഞ്ഞുകൊണ്ട് ജയ്ശ്രീറാം വിളികളോടെ ആക്രോശിച്ചെത്തിയ ഈ സംഘത്തിന് നേരെ അല്ലാഹു അക്ബര്‍ എന്ന് ഈ പെണ്‍കുട്ടി തിരിച്ചു വിളിക്കുകയായിരുന്നു.

ജയ് ശ്രീറാം മുറവിളി കൂട്ടിയവര്‍ക്കരികിലൂടെ തനിച്ച് ക്ലാസിലേക്ക് നടന്നുനീങ്ങുന്ന പെണ്‍കുട്ടിയുടെ വീഡിയോ രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരുമെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

Latest