Connect with us

Kozhikode

സമസ്ത പൊതുപരീക്ഷ: മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ആരംഭിച്ചു

അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലായി 166840 വിദ്യാര്‍ത്ഥികളുടെ മൂല്യനിര്‍ണ്ണയം വേഗതയിലും കാര്യക്ഷമമായും നടത്തുന്നതിന് വ്യത്യസ്ത കേന്ദ്രങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

Published

|

Last Updated

കോഴിക്കോട്| സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള മദ്‌റസകളില്‍ ജനുവരി 31, ഫെബ്രുവരി 1 തിയ്യതികളില്‍ നടന്ന പൊതു പരീക്ഷകളുടെ മൂല്യ നിര്‍ണ്ണയം ആരംഭിച്ചു.
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലായി 166840 വിദ്യാര്‍ത്ഥികളുടെ മൂല്യനിര്‍ണ്ണയം വേഗതയിലും കാര്യക്ഷമമായും നടത്തുന്നതിന് വ്യത്യസ്ത കേന്ദ്രങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കൃത്യമായ ആസൂത്രണങ്ങളിലൂടെ വിവിധ ക്യാമ്പുകളെ സമന്വയിപ്പിക്കുന്നതിന് വിപുലമായ ഉദ്യോഗസ്ഥ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്.

സൂപ്രണ്ടുമാര്‍, സൂപ്പര്‍വൈസര്‍മാര്‍, ചീഫ് എക്‌സാമിനര്‍മാര്‍ തുടങ്ങി 6872 മുഅല്ലിംകളും ഓഫീസ് സ്റ്റാഫും ഈ രംഗത്ത് സജീവമാണ്. പൊതുപരീക്ഷ, മൂല്യനിര്‍ണ്ണയം എന്നിവയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന അധ്യാപകരെയും സ്റ്റാഫിനെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അഭിനന്ദിച്ചു.

 

 

Latest