Connect with us

cpi state confrence

പ്രായപരിധി ഉള്‍പ്പെടെ തീരുമാനങ്ങള്‍ എല്ലാം നടപ്പാക്കും: ദിവാകരന് കാനത്തിന്റെ മറുപടി

'പ്രായംകൊണ്ട് ജൂനിയറായിരിക്കും പാര്‍ട്ടിയില്‍ അങ്ങനെയല്ല'

Published

|

Last Updated

തിരുവനന്തപുരം ‌ സി പി ഐ സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടി മുതിര്‍ന്ന നേതാക്കള്‍. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ തനിക്ക് ആക്രാന്തമാണെന്ന് പറഞ്ഞ ദിവാകരന് മറുപടിയുമായി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. ദിവാകരന്റെ പ്രതികരണം സംഘടനാ വിരുദ്ധമാണെന്ന് കാനം പറഞ്ഞു. പാര്‍ട്ടിയില്‍ പ്രായപരിധി തീരുമാനിച്ചത് ദേശീയ കൗണ്‍സിലാണെന്നും ഈ തീരുമാനം സംസ്ഥാന സമ്മേളനത്തില്‍ നടപ്പാക്കുമെന്നും കാനം പറഞ്ഞു. പ്രായപരിധി മാര്‍ഗനിര്‍ദേശം നടപ്പാക്കുന്നത് സി ദിവാകരന് അറിയാത്തത് പാര്‍ട്ടിയുടെ കുറ്റമല്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് മൂന്ന് തവണയാണ് തുടരാന്‍ സാധിക്കുക. നാലാം തവണ സെക്രട്ടറിയാകണമെങ്കില്‍ നാലില്‍ മൂന്ന് അംഗങ്ങളുടെ പിന്തുണ വേണം. ഇതെല്ലാം പാര്‍ട്ടി ഭരണഘടനയിലുളള കാര്യമാണ്.

ദേശീയ കൗണ്‍സിലും സംസ്ഥാന എക്‌സിക്യൂട്ടീവും അംഗീകരിച്ച മാര്‍ഗരേഖയാണ് നടപ്പാക്കുന്നത്. ഇത് പ്രകാരമാണ് പിന്നീടുളള എല്ലാ സമ്മേളനങ്ങളും നടന്നത്. താഴെ തട്ടിലുളള സമ്മേളനങ്ങളിലും പ്രായ പരിധി നടപ്പാക്കി. അപ്പോള്‍ പറയാത്ത അഭിപ്രായം ഇപ്പോള്‍ എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും കാനം പറഞ്ഞു.  ചിലരെ വേട്ടയാടാനാണ് പ്രായപരിധി നടപ്പാക്കുന്നതെന്ന ദിവാകരന്റെ ആരോപണത്തിന് ഇതിന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണ് മറുപടി പറയേണ്ടതെന്നും കാനം പറഞ്ഞു.

കാനം തന്റെ ജൂനിയറാണെന്നും ജൂനിയേഴ്‌സുമായി ഏറ്റുമുട്ടാനില്ലെന്നുമുള്ള ദിവാകരന്റെ പരിഹാസത്തിന് പ്രായംകൊണ്ട് ജൂനിയറായിരിക്കും പാര്‍ട്ടിയില്‍ അങ്ങനെയല്ലെന്നും കാനം മറുപടി നല്‍കി. താനും കെ ഇ ഇസ്മാഈലുമെല്ലാം ഒരേ കാലയളവിലാണ് സംസ്ഥാന സമിതിയില്‍ എത്തിയത്. എന്നാല്‍ ഏറെ കഴിഞ്ഞാണ് ദിവാകരന്‍ എത്തിയതെന്നും കാനും കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest