Connect with us

Ongoing News

അലിഫ് ക്കി രാത്ത് ‘സീസൺ2' ബ്രോഷർ പ്രകാശനം

21ന് രാത്രി 7.30ന് അബുദബി ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിലാണ് പരിപാടി

Published

|

Last Updated

അബുദബി | അലിഫ് മീഡിയ അബുദബി സംഘടിപ്പിക്കുന്ന അലിഫ് ക്കി രാത്ത് മ്യൂസിക്കൽ സ്റ്റേജ് ഷോയുടെ  ബ്രോഷർ  ഡയറക്ടർ ഓഫ് ഓപറേഷൻ എൽ എൽ എച്ച് ഹോസ്പിറ്റൽ  ലോണ ബ്രിന്നർ, അൽ സാബി ഗ്രൂപ്പ് മീഡിയ & കമ്മ്യൂണികേഷൻ മനേജർ സിബി കടവിൽ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കൽ, ഇന്ത്യൻ മീഡിയ ജനറൽ സെക്രട്ടറി റാശിദ് പൂമാടം  എന്നിവർ പങ്കെടുത്തു.

മുഹമ്മദ് അലി, അലിഫ് മീഡിയ പ്രോഗ്രാം ഡയറക്ടർ നസീർ പെരുമ്പാവൂർ, കൊ- ഓർഡിനേറ്റേഴ്സ് നൗഷാദ് തൃപ്രങ്ങോട്, ജമാൽ, ഷൗകത്ത് വാണിമ്മേൽ, സലിം എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

ഈ മാസം 21ന് രാത്രി 7.30ന് അബുദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ അരങ്ങേറുന്ന പരിപാടിയിൽ മലയാളത്തിന്റെ പ്രിയ നടൻ സിദ്ദീഖ് മുഖ്യാതിഥിയായിരിക്കും.  ഗായകരായ നിസാം തളിപ്പറബ്, മെഹറുന്നിസ, സിഫ്രാൻ, നൂറി നിസാം, ജംഷിദ് മഞ്ചേരി എന്നിവർ അടങ്ങുന്ന ലൈവ് മ്യൂസിക്കൽ ഷോ അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കും.

Latest