liquor death
തമിഴ്‌നാട്ടിലെ മദ്യദുരന്തം; മരണം 11 ആയി
വിഴുപുരം, ചെങ്കല്‍പേട്ട് ജില്ലകളിലാണ് മദ്യം കുടിച്ച് മൂന്ന് സ്ത്രീകളടക്കം 11 പേര്‍ മരിച്ചത്.
		
      																					
              
              
            വിഴുപുരം | വടക്കന്‍ തമിഴ്‌നാട്ടിലെ രണ്ട് ജില്ലകളിലുണ്ടായ മദ്യദുരന്തത്തില്‍ 11 പേര്‍ മരിച്ചു. വിഴുപുരം, ചെങ്കല്‍പേട്ട് ജില്ലകളിലാണ് മദ്യം കുടിച്ച് മൂന്ന് സ്ത്രീകളടക്കം 11 പേര്‍ മരിച്ചത്. 30 പേർ ആശുപത്രിയിലാണ്.
വിഴുപുരം ജില്ലയില്‍ മാരക്കാണത്തിന് സമീപം എക്കിയാര്‍കുപ്പത്താണ് സംഭവം. ഒരു സ്ത്രീയടക്കം ഏഴ് പേരാണ് ഇവിടെ മരിച്ചത്. ചെങ്കല്‍പേട്ടില്‍ മദുരാന്തഗത്ത് വെള്ളിയാഴ്ച രണ്ട് പേരും ഞായറാഴ്ച ദമ്പതികളും മരിച്ചു.
എക്കിയാര്‍കുപ്പത്ത് നിന്നുള്ള നിരവധി പേര്‍ പുതുച്ചേരിയിലെ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പോലീസുകാരെ അറസ്റ്റ് ചെയ്തു. സി ഐമാരും എസ് ഐമാരും അറസ്റ്റിലായവരിൽ പെടും. മദ്യം വിതരണം ചെയ്ത രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



