Connect with us

Saudi Arabia

അല്‍ കോബാര്‍ കോര്‍ണിഷ് സോക്കര്‍ ക്ലബ് 26-ാം വാര്‍ഷികം: സീനിയര്‍ സെവന്‍സ് പ്ലസ് ഫോര്‍ട്ടി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു

ഏഴാമത് സീസണ്‍ സൂപ്പര്‍ കപ്പ് ഉദ്ഘാടനം 2025 നവംബര്‍ 13ന് വ്യാഴാഴ്ച രാത്രി എട്ടിന് അല്‍ ഖോബാര്‍ അല്‍ ഗോസൈബി ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍.

Published

|

Last Updated

ദമാം | സഊദിയില്‍ റിദ ഹസാര്‍ഡ് വിന്നേഴ്‌സ് ട്രോഫിക്ക് വേണ്ടിയുള്ള ഏഴാമത് സീസണ്‍ സൂപ്പര്‍ കപ്പ് ഉദ്ഘാടനം 2025 നവംബര്‍ 13ന് വ്യാഴാഴ്ച രാത്രി എട്ടിന് അല്‍ ഖോബാര്‍ അല്‍ ഗോസൈബി ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ വര്‍ണാഭമായ ചടങ്ങുകളോടെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സഊദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ കാല്‍പ്പന്തു ക്ലബായ അല്‍ കോബാര്‍ കോര്‍ണിഷ് സോക്കര്‍ ക്ലബിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള സീനിയര്‍ സെവന്‍സ് പ്ലസ് ഫോര്‍ട്ടി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റാണിത്.

എല്ലാ വ്യാഴാഴ്ചകളിലും രണ്ടു മത്സരങ്ങള്‍ വീതമായി ഡിസംബര്‍ പകുതിവരെ ടൂര്‍ണമെന്റ്റ് നീണ്ടു നില്‍ക്കും. പ്രവിശ്യയിലെ മുന്‍കാല ഫുട്‌ബോള്‍ താരങ്ങള്‍ തമ്മില്‍ മാറ്റുരക്കുന്ന ആവേശകരമായ മത്സരങ്ങള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും കിഴക്കന്‍ പ്രവിശ്യയിലെ ഫുടബോള്‍ കൂട്ടായ്മയായ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്നും ഫുട്‌ബോള്‍ പ്രേമികളില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് ഏഴാം തവണയും പ്ലസ് ഫോര്‍ട്ടി സെവന്‍സ് ഫുടബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുള്ള പ്രേരണയെന്നും സംഘാടകര്‍ പറഞ്ഞു.

കുട്ടികള്‍ക്കായുള്ള ഫുട്‌ബോള്‍ അക്കാദമി ഈ സീസണോടെ പുനരാരംഭിക്കും. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന പരിപാടിയില്‍ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ കായിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍ വള്ളക്കടവ്, കണ്‍വീനര്‍ കാസിം മോങ്ങം, സമദ് കാടങ്കോട്, സെക്രട്ടറി ജുനൈദ് നീലേശ്വരം, മുബാറക് തൃക്കരിപ്പൂര്‍, വസീം ബീരിച്ചേരി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest