Organisation
മൂല്യാധിഷ്ഠിത സംസ്കാരം ഉയർത്തിപ്പിടിക്കുന്ന പ്രദേശമാണ് അൽ ഹസ്സ : ഖലീൽ തങ്ങൾ
ഖലീൽ തങ്ങൾക്ക് അൽ ഹസ്സയിൽ സ്വീകരണം നൽകി

അൽഹസ്സ| ചരിത്രപരമായി പരിശോധിച്ചാൽ പൂർവകാലത്തിൽ തന്നെ മൂല്യങ്ങളിൽ അധിഷ്ഠിതമായ സംസ്കാരവും സ്വഭാവ സവിശേഷതകളിലും സമ്പുഷ്ടമായിരുന്ന പ്രദേശമായിരുന്നു അൽ ഹസ്സയെന്നും അന്ത്യ പ്രവാചകർ മുഹമ്മദ് നബിയിൽ നിന്ന് നേരിട്ട് ഇസ്‌ലാം സ്വീകരിക്കുകയും ഇസ്‌ലാമിക പ്രബോധകരാവുകയും ഇസ്‌ലാമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്തവരും ചരിത്രപരമായി ഇസ്‌ലാമിക സംസ്കാരം ഉയർത്തിപ്പിടിക്കുന്ന പ്രദേശമാണ് അൽ ഹസ്സയെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മഅ്ദിൻ അക്കാദമിയുടെ ചെയർമാനുമാനുമായ ഇബ്റാഹീം ഖലീൽ ബുഖാരി പറഞ്ഞു.
ഐ സി എഫ് , ആർ എസ് സി അൽ ഹസ്സ സെൻട്രൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ അൽ ഹുദാ ഇൻ്റർനാഷണൽ സ്കൂളിൽ വെച്ച് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിനും സമൂഹത്തിനും ഉപകാരപ്പെടുന്ന ധാർമികതക്ക് ഊന്നൽ നൽകിയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും മത മൂല്യങ്ങളെ അട്ടിമറിച്ചു കൊണ്ടുള്ള വിദ്യാഭ്യാസത്തിനോ വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കോ ശാശ്വത നിലനിൽപ്പുണ്ടാകില്ലെന്നും തങ്ങൾ ഉണർത്തി.
ഐ സി എഫ് സെൻട്രൽ പ്രസിഡൻ്റ് ശറഫുദ്ധീൻ സഅദി അധ്യക്ഷതനായിരുന്നു. ഐ സി എഫ് നാഷണൽ സെക്രട്ടറി നിസാർ കാട്ടിൽ, നാഷണൽ സംഘടനാ സെക്രട്ടറി ബഷീർ ഉള്ളണം, കിഴക്കൻ പ്രവിശ്യാ മീഡിയ & പബ്ലിക്കേഷൻ പ്രസിഡണ്ട് അബ്ദുസ്സലാം കോട്ടയം , ദാഇ അബ്ദുല്ല സഖാഫി വിളത്തൂർ ,ആരിഫ് ജൗഹരി, ആർ എസ് സി അൽഹസ്സ സെൻട്രൽ പ്രസിഡൻ്റ് മൻസൂർ സഅദി, സെക്രട്ടറി അബൂ ത്വാഹിർ കുണ്ടൂർ എന്നിർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ശരീഫ് സഖാഫി പന്മന സ്വാഗതം പറഞ്ഞു.