Connect with us

Lokavishesham

ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ നിന്നും സ്വര്‍ണവും വജ്രാഭരണങ്ങളും മോഷണം പോയ കേസ്; വീട്ടുജോലിക്കാരി അറസ്റ്റില്‍

ഈശ്വരിയുടെയും ഭര്‍ത്താവിന്റെയും ബേങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ ഇടയ്ക്കിടെ വന്‍ തുക ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

Published

|

Last Updated

ചെന്നൈ  | ചലച്ചിത്ര പ്രവര്‍ത്തക ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ നിന്നും അറുപത് പവന്‍ സ്വര്‍ണവും വജ്രാഭരണങ്ങളും നഷ്ട്ടപെട്ട കേസില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. വീട്ടില്‍ ജോലിക്ക് നിയോഗിച്ചിരുന്ന ഈശ്വരി (40)യാണ് അറസ്റ്റിലായത് മോഷണം സംബന്ധിച്ച പരാതിയില്‍ വീട്ടുജോലിക്കാരിയെ സംശയിക്കുന്നതായി ഐശ്വര്യ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് പോലീസ് ഈശ്വരിയെ ചോദ്യം ചെയ്തത്. വിശദമായ ചോദ്യം ചെയ്യലില്‍ ഈശ്വരി സ്വര്‍ണ്ണവും ആഭരണങ്ങളും മോഷ്ടിച്ചതായി വ്യക്തമായി

ഈശ്വരിയുടെയും ഭര്‍ത്താവിന്റെയും ബേങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ ഇടയ്ക്കിടെ വന്‍ തുക ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ബേങ്ക് അക്കൗണ്ട് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യയിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. 2019 മുതല്‍ 60 പവനിലധികം ആഭരണങ്ങള്‍ ചെറുതായി മോഷ്ടിച്ച് വില്‍പ്പന നടത്തിയതായി ഇരുവരും സമ്മതിച്ചിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെയാണ് ഐശ്വര്യ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് തെയ്നാംപേട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ആഭരണങ്ങള്‍ സൂക്ഷിച്ച ലോക്കറിന്റെ താക്കോല്‍ എവിടെയെന്ന് വീട്ടിലെ ജീവനക്കാര്‍ക്ക് അറിയാമായിരുന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.