Connect with us

Uae

സർവീസ് റദ്ദാക്കൽ നീട്ടി എയർലൈനുകൾ

ഇറാൻ, ഇറാഖ്, ഇസ്റാഈൽ, സിറിയ, സെന്റ്പീറ്റേഴ്സ്ബർഗ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഫ്ലൈ ദുബൈ ജൂൺ 30 വരെ നിർത്തിവെച്ചു.

Published

|

Last Updated

ദുബൈ| നിലവിലെ സാഹചര്യവും മേഖലയിലെ ചില വ്യോമ ഇടനാഴികളുടെ അടച്ചുപൂട്ടലും കാരണം, വിവിധ സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തിവച്ചതായി യു എ ഇയിലെ വിവിധ എയർലൈനുകൾ അറിയിച്ചു. ഇറാൻ, ഇറാഖ്, ഇസ്റാഈൽ, സിറിയ, സെന്റ്പീറ്റേഴ്സ്ബർഗ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഫ്ലൈ ദുബൈ ജൂൺ 30 വരെ നിർത്തിവെച്ചു. യാത്രക്കാർ അവരുടെ കോൺടാക്റ്റ് വിവരങ്ങൾ എയർലൈനിന്റെ വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യണമെന്നും നിർദേശമുണ്ട്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്നതും എത്തുന്നതുമായ വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾക്കായി വെബ്‌സൈറ്റിലെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും ഫ്ലൈ ദുബൈ അഭ്യർഥിച്ചു. മറ്റ് ചില വിമാനങ്ങൾ വൈകാനോ വഴിതിരിച്ചുവിടാനോ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
ഇത്തിഹാദ് റദ്ദാക്കൽ ജൂലൈ 15 വരെ നീട്ടി
സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ അബൂദബിക്കും ടെൽ അവീവിനുമിടയിലുള്ള എല്ലാ വിമാന സർവീസുകളും ജൂലൈ 15 വരെ നിർത്തിവെച്ചതായി ഇത്തിഹാദ് എയർവേയ്സ്. മറ്റു നിരവധി സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. യാത്രാതടസ്സങ്ങളുണ്ടായ യാത്രക്കാർക്ക് ഇത്തിഹാദ് എയർവേയ്സ് ബദൽ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട് എന്നും അറിയിപ്പിൽ വ്യക്തമാക്കി.
വിമാനക്കമ്പനികൾ ഇപ്പോൾ ഇറാൻ, ഇറാഖ്, സിറിയ, ഇസ്റാഈൽ എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തി ഒഴിവാക്കി കാസ്പിയൻ കടൽ, ഈജിപ്ത്, സഊദി അറേബ്യ തുടങ്ങിയ സുരക്ഷിത മേഖലകളിലൂടെയാണ് വഴിതിരിച്ചുവിടുന്നത്. എമിറേറ്റ്‌സും എയർ അറേബ്യയും എമിറേറ്റ്‌സ് ടെഹ്റാനിലേക്കും ബാഗ്ദാദിലേക്കും ബസറയിലേക്കുമുള്ള എല്ലാ വിമാന സർവീസുകളും ജൂൺ 30 വരെ നിർത്തിവെച്ചു. എയർ അറേബ്യ, ഇറാൻ, ഇറാഖ്, റഷ്യ, അർമേനിയ, ജോർജിയ, അസർബൈജാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഈ മാസം അവസാനം വരെ നിർത്തിവച്ചു. ജോർദാനിലേക്കുള്ള വിമാനങ്ങൾ ജൂൺ 25 വരെ നിർത്തിവച്ചിട്ടുണ്ട്.

Latest