Connect with us

Kerala

എ ഐ ക്യാമറ അഴിമതി ആരോപണം; വി ഡി സതീശന്റേയും ചെന്നിത്തലയുടേയും ഹരജികള്‍ ഇന്ന് പരിഗണിക്കും

എഐ കാമറ പദ്ധതിയില്‍ 132 കോടി രൂപയോളം അഴിമതി നടന്നതായാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.

Published

|

Last Updated

കൊച്ചി  | എഐ ക്യാമറ പദ്ധതിയില്‍ അഴിമതിയുണ്ടെന്നും ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാത്പര്യ ഹരജി ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

എഐ കാമറ പദ്ധതിയില്‍ 132 കോടി രൂപയോളം അഴിമതി നടന്നതായാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. പ്രസാദിയോ എന്ന കമ്പനിയെ കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എഐ കാമറയില്‍ 100 കോടിയുടെ അഴിമതിയുണ്ടായി എന്നായിരുന്നു വി ഡി സതീശന്റെ ആരോപണം.

നേരത്തെ, പദ്ധതിയില്‍ നിന്ന് പിന്മാറാനുണ്ടായ കാരണങ്ങള്‍ അടക്കം വിശദീകരിച്ച് ഉപകരാര്‍ നേടിയ ലൈറ്റ് മാസ്റ്റര്‍ കമ്പനി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പ്രസാദിയോ കമ്പനി ആവശ്യപ്പെട്ട പ്രകാരം 75 കോടിയുടെ കണ്‍സോര്‍ഷ്യത്തില്‍ സഹകരിച്ചു. എന്നാല്‍ ഒരു പ്രത്യേക കമ്പനിയുടെ ക്യാമറ വാങ്ങാന്‍ ആവശ്യപ്പെടുകയും സംശയം തോന്നിയതിനെ തുടര്‍ന്ന് കണ്‍സോര്‍ഷ്യത്തിലെ മറ്റ് അംഗങ്ങളെ ഇക്കാര്യം ധരിപ്പിച്ചു കൊണ്ട് പിന്മാറുകയായിരുന്നുവെന്നുമാണ് ലൈറ്റ് മാസ്റ്റര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.കൂടാതെ ലാഭവിഹിതം 40 ശതമാനത്തില്‍ നിന്നും 32 ആക്കി കുറച്ചതും പിന്മാറിയതിനുള്ള കാരണമായി കമ്പനി വ്യക്തമാക്കിയിരുന്നു.

 

---- facebook comment plugin here -----

Latest