Connect with us

Business

ഗ്യാലക്‌സി എസ് 23 സീരീസ് അവതരിപ്പിച്ചതിന് പിന്നാലെ എസ് 22 വിന് വില കുറഞ്ഞു

പുതുക്കിയ വില നിലവില്‍ സാംസങ് ഓണ്‍ലൈന്‍ സ്റ്റോറിലും ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള മറ്റ് റീട്ടെയിലര്‍മാരിലും ഉടന്‍ തന്നെ എത്തും.

Published

|

Last Updated

ന്യൂഡൽഹി | സാംസംഗ് പുതിയ ഗാലക്സി എസ് 23 സീരീസ് അവതരിപ്പിച്ചതിന് പിന്നാലെ് ഗാലക്സി എസ് 22 വിന് ഇന്ത്യയില്‍ വിലകുറഞ്ഞു. എട്ട് ജിബി റാം + 128ജിബി സ്റ്റോറേജ് ഓപ്ഷനുള്ള ഗ്യാലക്‌സി എസ് 22വിന്റ 57,999 രൂപയാണ് ഇപ്പോഴത്തെ വില. എട്ട് ജി ബി റാം 256ജി ബി സ്റ്റോറേജ് വേരിയന്റിന് 61,999 രൂപവരും. പുതുക്കിയ വില നിലവില്‍ സാംസങ് ഓണ്‍ലൈന്‍ സ്റ്റോറിലും ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള റീട്ടയിൽ സ്റ്റോറുകളിലും ഉടൻ പ്രാബല്യത്തിൽ വരും.

ഗാലക്സി എസ് 22 ന് 50 മെഗാപിക്‌സൽ പ്രൈമറി സെന്‍സറും, ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റും ഉണ്ട്. കൂടാതെ 25വാട്ട്‌സ് വയേര്‍ഡ് ചാർജിംഗും 15വാട്ട്‌സ് വയര്‍ലെസ് ചാര്‍ജിംഗും പിന്തുണക്കും. 3,700ാ എം എ എച്ച് ആണ് ബാറ്ററിയുടെ ശേഷി.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തിയത്. ബോറ പര്‍പ്പിള്‍, ഗ്രീന്‍, പിങ്ക് ഗോള്‍ഡ്, ഫാന്റം ബ്ലാക്ക്, ഫാന്റം വൈറ്റ് കളര്‍ ഓപ്ഷനുകളില്‍ എസ് 22 ലഭ്യമാണ്.