Connect with us

OMICRON

ഗുജറാത്തിന് പിറകെ മഹാരാഷ്ട്രയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയയാള്‍ക്കാണ് മുംബൈയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Published

|

Last Updated

മുംബൈ | മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയില്‍ കൊറോണവൈറസ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇന്ത്യയിലെ നാലാമത്തെ ഒമിക്രോണ്‍ സ്ഥിരീകരണമാണിത്. ഇന്ന് ഗുജറാത്തില്‍ സ്ഥിരീകരിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയയാള്‍ക്കാണ് മുംബൈയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മുംബൈ, ഡല്‍ഹി വഴിയാണ് ഇദ്ദേഹം മുംബൈയിലെത്തിയത്. കല്യാണ്‍- ദോംപിവഌ സ്വദേശിയായ 33കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഗുജറാത്തിലെ ജാംനഗറില്‍ സിംബാബ്‌വെയില്‍ നിന്നെത്തിയ ആള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരുന്നത്. ജാംനഗര്‍ സ്വദേശിയായ 72കാരനിലാണ് ഒമിക്രോണ്‍ കണ്ടെത്തിയത്. വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തിന്റെ സാമ്പിള്‍ ജിനോം സീക്വന്‍സിംഗിന് അയക്കുകയായിരുന്നു. ഇദ്ദേഹം താമസിച്ച സ്ഥലം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മറ്റ് രണ്ട് ഒമിക്രോണ്‍ കേസുകള്‍ ബെംഗളൂരുവിലായിരുന്നു. 46കാരനായ ഡോക്ടര്‍ക്കും 66കാരനായ ആഫ്രിക്കന്‍ പൗരനുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നത്.

Latest