Connect with us

International

നാലുവര്‍ഷത്തെ ലണ്ടന്‍ വാസത്തിനുശേഷം നവാസ് ശരീഫ് പാകിസ്താനിലെത്തി

പാകിസ്താനിലെത്തിയ ഉടന്‍ നവാസ് ശരീഫ് രാഷ്ട്രീയ പ്രചാരണത്തിന് തുടക്കം കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

ഇസ്‌ലാമാബാദ്| പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫ് നാലുവര്‍ഷത്തെ ലണ്ടന്‍ വാസത്തിനുശേഷം ജന്മനാട്ടില്‍ തിരിച്ചെത്തി. ലണ്ടനില്‍ നിന്നുള്ള വിമാനം ഇസ്‌ലാമാബാദ് വിമാനത്താവളത്തില്‍ ഇറങ്ങി. പാകിസ്താന്‍ ടെലിവിഷന്‍ ചാനലുകള്‍ നവാസ് ശരീഫിന്റെ വിമാനം ഇസ്‌ലാമാബാദ് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന്റെ തത്സമയ ചിത്രങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. പാര്‍ട്ടിയില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നുമായി 194 പേരും ശരീഫിനൊപ്പം വിമാനത്തിലുണ്ടായിരുന്നു.

പാകിസ്താനിലെത്തിയ ഉടന്‍ നവാസ് ശരീഫ് രാഷ്ട്രീയ പ്രചാരണത്തിന് തുടക്കം കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജന്മനാടായ ലാഹോറില്‍ നിന്ന് അദ്ദേഹം രാഷ്ട്രീയറാലിക്ക് നേതൃത്വം നല്‍കും. ചികിത്സയുടെ പേരില്‍ 2019ല്‍ ലണ്ടനിലേക്ക് പോയ നവാസ് ശരീഫ് ഒരിക്കല്‍ പോലും രാജ്യത്തേക്ക് മടങ്ങിയെത്തിയിട്ടില്ല. അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കവെയാണ് അദ്ദേഹം ചികിത്സാവശ്യാര്‍ത്ഥം ലണ്ടനിലേക്ക് പോയത്. മടങ്ങിവന്നാല്‍ ജയിലിലേക്ക് തന്നെ മടങ്ങേണ്ടിവരുമെന്നായിരുന്നു സാഹചര്യം. എന്നാല്‍ സഹോദരന്‍ ശഹ്ബാസ് ശരീഫ് പാകിസ്താന്‍ പ്രധാനമന്ത്രിയായതോടെ കാര്യങ്ങള്‍ കലങ്ങിത്തെളിഞ്ഞു.

കേസ്  പിന്തുടരുന്നതിനാല്‍ നിലവില്‍ നവാസ് ശരീഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ പൊതുനേതൃത്വം ഏറ്റെടുക്കാനോ കഴിയില്ല.