Kerala
ലൈംഗികാതിക്രമക്കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും
12 കാരിയെ ഇയാള്‍ ശരീരത്തില്‍ കടന്നുപിടിച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്

പത്തനംതിട്ട | വിദ്യാര്‍ഥിനിയെ ക്ലാസ്സിനിടെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ആലപ്പുഴ പുന്നപ്ര വണ്ടാനം കക്കാടം തെക്കേവാപറമ്പില്‍ വീട്ടില്‍ നിന്നും കൊല്ലം ശക്തികുളങ്ങര കാവനാട് കുരീപ്പുഴ പനമമൂട്ടില്‍ കിഴക്കേതില്‍ വീട്ടില്‍ മുഹമ്മദ് സാലിഹ്(58) ആണ് ശിക്ഷിക്കപ്പെട്ടത്. പത്തനംതിട്ട അതിവേഗസ്‌പെഷ്യല്‍ കോടതി ജഡ്ജി ടി മഞ്ജിത്തിന്റെതാണ് വിധി. പിഴ അടച്ചില്ലെങ്കില്‍ ആറുമാസത്തെ കഠിനതടവ് കൂടി അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.
പെരുമ്പെട്ടി പോലീസ് 2022ല്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിയ കേസിലാണ് വിധി പുറപ്പെടുവിച്ചത്. 2022 ഫെബ്രുവരി രണ്ടിനും 13നുമിടയിലാണ് 12 കാരിയെ ഇയാള്‍ ശരീരത്തില്‍ കടന്നുപിടിച്ച് ലൈംഗികമായി ഉപദ്രവിച്ചത്. അന്നത്തെ പെരുമ്പെട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ജോബിന്‍ ജോര്‍ജ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് എസ് ഐ സോമനാഥന്‍ നായര്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. റോഷന്‍ തോമസ് ഹാജരായി. കോടതിനടപടികളില്‍ എ എസ് ഐ ഹസീന പങ്കാളിയായി.
—
---- facebook comment plugin here -----