Connect with us

Kerala

കൊലപാതക കേസുകളില്‍ പ്രതിയായത് പാര്‍ട്ടിക്കുവേണ്ടി; വീണ്ടും എഫ് ബി കുറിപ്പുമായി തില്ലങ്കേരി

'തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ വെള്ള പൂശണമെങ്കില്‍ പ്രസ്താവനകള്‍ പോരാതെ വരും.'

Published

|

Last Updated

കണ്ണൂര്‍ | ശുഹൈബ് വധക്കേസില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുന്നതിനിടെ ഫേസ് ബുക്കില്‍ വീണ്ടും പോസ്റ്റിട്ട് കേസിലെ പ്രതി ആകാശ് തില്ലങ്കേരി. പുതിയ പോസ്റ്റിലും പാര്‍ട്ടിയെ വിമര്‍ശിക്കുന്നുണ്ട്.

ഒളിവിലാണെന്ന് പോലീസ് പറയുമ്പോഴാണ് തില്ലങ്കേരി എഫ് ബിയില്‍ സജീവ സാന്നിധ്യം തുടരുന്നത്. കഴിഞ്ഞ ദിവസം വനിതാ നേതാവിനെ അധിക്ഷേപിച്ച കുറ്റത്തിന് പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയെന്നാണ് പോലീസ് വിശദീകരണം.

പാര്‍ട്ടിക്ക് വേണ്ടിയാണ് രണ്ട് കൊലപാതക കേസുകളില്‍ പ്രതിയായതെന്ന് പുതിയ പോസ്റ്റിലും ആവര്‍ത്തിച്ചിട്ടുണ്ട്. ‘തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ വെള്ള പൂശണമെങ്കില്‍ പ്രസ്താവനകള്‍ പോരാതെ വരും. പാര്‍ട്ടി സംഘര്‍ഷത്തിന്റെ ഭാഗമാണ് തനിക്കെതിരേയുള്ള കേസുകളൊക്കെയും. സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ വേണ്ടിയല്ല കൊലക്കേസില്‍ പ്രതിയായത്.’ – തില്ലങ്കേരി എഫ് ബി കുറിപ്പില്‍ പറഞ്ഞു.

 

 

 

 

 

 

 

Latest