Connect with us

National

ജെ എന്‍ യുവിലെ എ ബി വി പി അക്രമം; ഡല്‍ഹിയില്‍ വിദ്യാര്‍ഥി പ്രതിഷേധമിരമ്പി

സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. എന്നാല്‍ പിന്നീട് വിദ്യാര്‍ഥി പ്രതിനിധികളുമായി പോലീസ് ചര്‍ച്ചക്ക് തയ്യാറായി.

Published

|

Last Updated

ന്യൂഡല്‍ഹി | ജവഹര്‍ ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ കല്ലെറിഞ്ഞ എ ബി വി പിക്കാര്‍ക്കെതിരെ പോലീസ് നടപടിയെടുക്കാത്തതില്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധ വേലിയേറ്റം. സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. എന്നാല്‍ പിന്നീട് വിദ്യാര്‍ഥി പ്രതിനിധികളുമായി പോലീസ് ചര്‍ച്ചക്ക് തയ്യാറായി. നിലവില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.

എ ബി വി പി നടത്തിയ കല്ലേറില്‍ പലര്‍ക്കും പരുക്കേറ്റുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. കൊടും തണുപ്പിനിടെ രാത്രിയിലും പ്രതിഷേധം ആളിക്കത്തുകയായിരുന്നു. വിദ്യാര്‍ഥികള്‍ വിവാദ ഡോക്യുമെന്ററി കാണുന്നത് തടയുന്നതിനായി കാമ്പസിലെ വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധം ജെ എന്‍ യു അധികൃതര്‍ വിച്ഛേദിച്ചിരുന്നു. ഇതേ തുടര്‍ന്ന് മൊബൈലിലും ലാപ്‌ടോപ്പിലുമാണ് എസ് എഫ് ഐ, കെ എസ് യു സംഘടനകളിലുള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി കണ്ടത്. കാമ്പസിലെ വൈദ്യുതി ബന്ധം ഇപ്പോഴും പുനസ്ഥാപിച്ചിട്ടില്ല.

അധികൃതരുടെ നടപടിയിലും എ ബി വി പി നടത്തിയ കല്ലേറിലും പ്രതിഷേധിച്ച് നാളെ രാജ്യവ്യാപകമായി ഐക്യദാര്‍ഢ്യ ദിനം ആചരിക്കുമെന്ന് എസ് എഫ് ഐ അറിയിച്ചു.

---- facebook comment plugin here -----